Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉദയനിധി കാരണം നടക്കാതെ പോയ വിജയ് സിനിമ! മഗിഴ് തിരുമേനി തുറന്നു പറയുന്നു

Vijay's movie that didn't happen because of Udayanidhi!

നിഹാരിക കെ.എസ്

, ബുധന്‍, 15 ജനുവരി 2025 (15:58 IST)
തടം, കലാഗ തലൈവൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് മഗിഴ് തിരുമേനി. അജിത്തിനെ നായകനാക്കി ഒരുക്കിയ വിടാമുയർച്ചിയാണ് ഇനി പുറത്തിറങ്ങാനുള്ള മഗിഴ് തിരുമേനി ചിത്രം. വിജയ്‌യെ നായകനാക്കി അദ്ദേഹം ഒരു സിനിമ ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇത് സംഭവിച്ചില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ഇപ്പോൾ.
 
മൂന്ന് കഥകൾ വിജയ് സാറിനോട് പറഞ്ഞിരുന്നു. അതിൽ ഒന്ന് വിജയ് സാറിനു ഇഷ്ടമാകുകയും ചെയ്‌തു. എന്നാൽ ഉദയനിധി സ്റ്റാലിനുമായി നേരത്തെ കരാറിലൊപ്പിട്ട കലാഗ തലൈവൻ എന്ന സിനിമ പൂർത്തിയാക്കാനുണ്ടായിരുന്നതിനാൽ വിജയ്‌യുമായിട്ടുള്ള ചിത്രം ഒഴിവാക്കേണ്ടി വന്നെന്നും മഗിഴ് തിരുമേനി പറയുന്നു. 
 
'മൂന്ന് കഥകളാണ് ഞാൻ വിജയ് സാറിനോട് പറഞ്ഞത്. കഥ കേട്ട് അദ്ദേഹം 'നിങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി മഗിഴ്. മൂന്ന് കഥകളും വളരെ മികച്ചതാണ്. നിങ്ങൾ ഈ മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കുക,നമുക്ക് അത് തുടങ്ങാം' എന്നാണ് പറഞ്ഞത്. അങ്ങനെ ഞാൻ ഒരു കഥ തിരഞ്ഞെടുക്കുകയും വിജയ് സാർ അതിന് ഓക്കേ പറയുകയും ചെയ്‌തു.
 
എന്നാൽ അതിന് ഒരാഴ്ച മുൻപ് ഉദയനിധി സ്റ്റാലിൻ കലഗ തലൈവൻ എന്ന സിനിമ ചെയ്യാനായി എനിക്ക് ടോക്കൺ അഡ്വാൻസ് തന്നിരുന്നു. അതുകൊണ്ട് ഞാൻ ഉദയനിധിയോട് പോയി താങ്കൾ അനുവാദം തന്നാൽ വിജയ് സാറുമായുള്ള സിനിമ കഴിഞ്ഞതിന് ശേഷം ഈ സിനിമയുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞു. എന്നാൽ ഉദയനിധി അതിന് സമ്മതിച്ചില്ല. അത് ഞാൻ വിജയ് സാറിനോട് പറഞ്ഞു. അദ്ദേഹം എന്നോട് പോയി കലഗ തലൈവൻ പൂർത്തിയാക്കാൻ പറഞ്ഞു. ഇപ്പോഴും ആ മൂന്ന് കഥകൾ വിജയ് സാറിനായി കാത്തിരിക്കുകയാണ്. അദ്ദേഹമാണ് ഇനി അതിൽ ഉത്തരം പറയേണ്ടത്', മഗിഴ് തിരുമേനി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ മനസ് തങ്ക മനസ്'; കൗതുകമായി ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ക്യാരക്ടർ പോസ്റ്റർ