Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചു, സിനിമയുടെ പേര് മാറ്റി, ന്യൂ ഇയര്‍ ആഘോഷമാകാന്‍ 'വിധി' എത്തുന്നു

രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചു, സിനിമയുടെ പേര് മാറ്റി, ന്യൂ ഇയര്‍ ആഘോഷമാകാന്‍ 'വിധി' എത്തുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 15 ഡിസം‌ബര്‍ 2021 (15:07 IST)
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രം ഹൈകോടതി വിധി യുടെ പശ്ചാത്തലത്തില്‍ പേര് മാറ്റിയിരുന്നു.നേരത്തെ രണ്ട് തവണ പ്രദര്‍ശന തീയതി മാറ്റിവെച്ച ചിത്രം ഒടുവില്‍ ന്യൂ ഇയര്‍ റിലീസായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഡിസംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.
മരട് ഫ്‌ലാറ്റിലെ ജീവിതങ്ങള്‍ വരച്ചു കാണിക്കുന്നതായിരിക്കും സിനിമ.
അനൂപ് മേനോന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, കൈലാഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
എന്താണ് മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ സിനിമ. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും റോഷന്‍ മാത്യുവും, അന്ന ബെനിന്റെ 'നൈറ്റ് ഡ്രൈവ്' ട്രെയിലര്‍