Webdunia - Bharat's app for daily news and videos

Install App

കുട്ടികളില്ലെന്ന് എല്ലാവർക്കും അറിയാം, എന്നാൽ വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുണ്ട്: വിധു പ്രതാപ്

അഭിറാം മനോഹർ
ബുധന്‍, 14 ഫെബ്രുവരി 2024 (20:51 IST)
നമ്മള്‍ എന്ന സിനിമയിലെ സുഖമാണീ നിലാവ് എന്ന ഒറ്റഗാനത്തിലൂടെ മലയാളികളുടെ പ്രിയ ഗായകനായി മാറിയ ഗായകനാണ് വിധു പ്രതാപ്. തുടര്‍ന്നും നിരവധി ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ വിധു ഇന്ന് മിനി സ്‌ക്രീനില്‍ റിയാലിറ്റി ഷോകളിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന താരമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ വിധുപ്രതാപ് ഭാര്യ ദീപ്തിക്കൊപ്പം നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.
 
ഇപ്പോഴിതാ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നേരിടേണ്ടി വരുന്ന ചോദ്യങ്ങളെപറ്റി തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍. കുട്ടികള്‍ വേണമോ വേണ്ടയോ എന്നത് ഭാര്യയിലും ഭര്‍ത്താവിലും ഒതുങ്ങി നില്‍ക്കേണ്ട ഒന്നാണെന്ന് ഒരുവരും പറയുന്നു. ചോദ്യങ്ങള്‍ക്ക് ഒരു പരിധി എപ്പോഴും ഉണ്ടാവണമെന്നും ഇരുവരും പറയുന്നു. കുട്ടികളില്ല എന്നതില്‍ ഞങ്ങളില്‍ സമ്മര്‍ദ്ദമൊന്നും ഉണ്ടാക്കുന്നില്ല. അത് മറ്റുള്ളവര്‍ക്കാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
 
യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ പോലും ഇതൊരു പ്രശ്‌നമാണെന്ന രീതിയില്‍ പറയാറുണ്ട്. കുട്ടികള്‍ ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ അതെന്താ എന്ന് ചോദിക്കേണ്ട ആവശ്യമില്ല. മക്കള്‍ വേണ്ട എന്ന് തീരുമാനിച്ച് ജീവിക്കുന്ന എത്രയോ ദമ്പതികളുണ്ട്. ഇതെല്ലാം ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒതുങ്ങി നില്‍ക്കേണ്ട കാര്യമാണ്. എത്രയും വേഗം കുഞ്ഞിക്കാല്‍ കാണാന്‍ അനുഗ്രഹമുണ്ടാകട്ടെ എന്ന കമന്റുകള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലെ എന്ന് വേദനിപ്പിക്കാനായി ചോദിക്കുന്നവരുമുണ്ട്. പുതുതലമുറയില്‍ പെട്ട കുട്ടികള്‍ പക്ഷേ ഇത്തരം കാര്യങ്ങള്‍ ചോദിക്കാറില്ലെന്നും വിധുവും ദീപ്തിയും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

അടുത്ത ലേഖനം
Show comments