Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എത്ര പണം നല്‍കണം ഇത് നിര്‍ത്താന്‍'; അനുശ്രീമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

Unni Mukundan reacts to Anusree malayalam actress marriage news Anusree malayalam actress Anusree marriage

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഫെബ്രുവരി 2024 (11:22 IST)
ഉണ്ണിമുകുന്ദന്റെയും അനുശ്രീയുടെയും പേരുകള്‍ ചേര്‍ത്ത് വിവാഹ വാര്‍ത്തകള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു.മിത്ത് വിവാദവും തുടര്‍ന്ന് ഇരുവരും നടത്തിയ പ്രതികരണവും അത് കഴിഞ്ഞ് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനും താരങ്ങള്‍ ഒന്നിച്ച് പങ്കെടുത്തതും എല്ലാം ഗോസിപ്പുകള്‍ക്ക് മൈലേജ് കൂട്ടി.
 
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് കൊണ്ടുള്ള വാര്‍ത്ത പങ്കിട്ടുകൊണ്ട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
 
'മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്ന് എഴുതിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഈ ടൈപ്പ് ന്യൂസ് നിര്‍ത്താന്‍ എത്ര പണം നല്‍കണം എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ കുറിച്ചത്.
 
ഉണ്ണിയുടെ പോസ്റ്റ് പുറത്തുവന്നതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.അനുശ്രീയെ തന്നെ കെട്ടണം, അപ്പോള്‍ ഇവന്‍മാര്‍ എങ്ങനെ വാര്‍ത്ത കൊടുക്കും എന്നായിരുന്നു ചില ആളുകള്‍ എഴുതുന്നത്. ഉണ്ണിയേട്ടന്‍ ഇപ്പോള്‍ പ്രചാരണം ഏറ്റെടുത്തപ്പോലെ ആയി എന്നാണ് മറ്റൊരാള്‍ എഴുതിയത്. നിങ്ങള്‍ രണ്ടാളും നല്ല ചേര്‍ച്ചയുണ്ടെന്നും ഇത് സെല്‍ പ്രമോഷന്‍ ആണോ എന്നും ഒക്കെ ആളുകള്‍ ചോദിക്കുന്നുണ്ട് 
 
 
അതേസമയം ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്. അനുശ്രീയെ തന്നെ കെട്ടണം, അപ്പോള്‍ ഇവന്‍മാര്‍ എങ്ങനെ വാര്‍ത്ത കൊടുക്കും എന്നായിരുന്നു ചിലരുടെ കമന്റ്. ഇതിപ്പോള്‍ മാക്‌സിമം പ്രചരണം ഉണ്ണിയേട്ടന്‍ ഏറ്റെടുത്ത പോലെയായി എന്നായിരുന്നു മറ്റൊരു കമന്റ്. 'ശരിക്കും നിങ്ങള്‍ നല്ല ചേര്‍ച്ചയുണ്ട്', 'ഇത് സെല്‍ഫ് പ്രമോഷന്‍ ആണോ?
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് കഴിഞ്ഞാല്‍ ബോളിവുഡിലെ സമ്പന്നന്‍ ഈ നടന്‍! വമ്പന്മാരെ വീഴ്ത്തി രണ്ടാം സ്ഥാനം സ്വന്തമാക്കിയ താരം, ആളെ നിങ്ങള്‍ക്കറിയാം