ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നു, അതിൻ്റെ കുറച്ചൊക്കെ ലളിതയും അനുഭവിച്ചു

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (13:56 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരായിരുന്നു ശ്രീവിദ്യയും കെപിഎസി ലളിതയും. ഇപ്പോഴിതാ ഇവരെ പറ്റി വിധുബാല പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കവെയാണ് വിധുബാല ശ്രീവിദ്യയും ലളിതയുമായുള്ള ബന്ധത്തെപറ്റി സംസാരിച്ചത്.
 
രണ്ട് പേരുടെയും ജീവിതത്തെ താരതമ്യപ്പെടുത്തുക എന്നത് സാധ്യമല്ല. കുടുംബത്തിൻ്റെ പിന്തുണയൊന്നും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു ശ്രീവിദ്യ. അവർ ഒറ്റപ്പെട്ടാണ് ജീവിച്ചത്. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഞാൻ. പലപ്പോഴും പല തീരുമാനങ്ങളും ശ്രീവിദ്യ എടുത്തത് തെറ്റായിരുന്നു. അത് ശരിയല്ലെന്ന് ഞാൻ തന്നെ അവരോട് പല തവണ പറഞ്ഞിട്ടുണ്ട്.
 
പക്ഷേ വിദ്യയ്ക്കത് മനസിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തിൽ ആ തീരുമാനമായിരിക്കാം ശരി. കെപിഎസി ലളിതയുടെ ജീവിതത്തിൽ താൻ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. തനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിധുബാല പറഞ്ഞു.
 
വിട പറഞ്ഞ സംവിധായകൻ ഭരതനുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ പേര് മുൻപ് ഇടക്കിടെ ഉയർന്നുവരാറുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലായത് അക്കാലത്ത് സിനിമാലോകത്തിലെ എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഭരതൻ വിവാഹം കഴിച്ചത് കെപിഎസി ലളിതയെ ആയിരുന്നു. എന്നാൽ വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായുള്ള അടുപ്പം തുടർന്നിരുന്നുവെന്നാണ് സിനിമാരംഗത്തെ ഗോസിപ്പുകൾ. ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേ പറ്റി മുൻപ് സംസാരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

അടുത്ത ലേഖനം
Show comments