Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളിൽ ഓണചിത്രങ്ങളുടെ തിരക്ക്, ഒടിടിയിലും: ഓണക്കാലത്ത് ഒടിടിയിൽ ആസ്വദിക്കാൻ ഈ ചിത്രങ്ങൾ

തിയേറ്ററുകളിൽ ഓണചിത്രങ്ങളുടെ തിരക്ക്, ഒടിടിയിലും: ഓണക്കാലത്ത് ഒടിടിയിൽ ആസ്വദിക്കാൻ ഈ ചിത്രങ്ങൾ
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:46 IST)
കൊവിഡ് വന്നതോട് കൂടി തിയേറ്റർ റിലീസുകളെ പോലെ ഒടിടി റിലീസുകളും പ്രേക്ഷകർ കാത്തിരിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ്. സിനിമ പുറത്തിറങ്ങി ഒരു മാസം കഴിയുമ്പോൾ വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം സിനിമ കാണാമെന്നതാണ് ഒടിടി റിലീസിനെ ഒരു വിഭാഗം പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാക്കുന്നത്.
 
അതിനാൽ തന്നെ ഓണത്തിന് തിയേറ്റർ റിലീസുകളെ പോലെ ആളുകൾ ഒടിടി റിലീസിനും കാത്തിരിക്കുന്നു. ഇത്തവണ ഓണത്തിന് വലിയ നിര ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 8 തിരുവോണ ദിനത്തിൽ തിയേറ്ററിൽ വലിയ വിജയമായിരുന്ന കുഞ്ചാക്കോ ബോബൻ ചിത്രം എന്നാ താൻ കേസ് കൊട് റിലീസ് ചെയ്യും. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ്.
 
സീ 5ൽ സെപ്റ്റംബർ ഏഴാം തിയ്യതി സുരേഷ് ഗോപി ചിത്രം പാപ്പൻ റിലീസ് ചെയ്യും. പ്രിയൻ ഓട്ടത്തിലാണ്, വിക്രാന്ത് റോണ എന്നീ ചിത്രങ്ങൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ദുൽഖർ സൽമാൻ്റെ ഹിറ്റ് ചിത്രമായ സീതാരാമം വെള്ളിയാഴ്ച ആമസോൺ പ്രൈമിലെത്തും. സെപ്റ്റംബർ 11ന് നെറ്റ്സ്ലിക്സിൽ തല്ലുമാല റിലീസുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലപ്പൊക്കം കൂടുതല്‍ സുരേഷ് ഗോപിക്ക്, മോഹന്‍ലാലിനേക്കാള്‍ പൊക്കം മമ്മൂട്ടിക്ക്; സൂപ്പര്‍താരങ്ങളുടെ ഉയരം എത്രയെന്നോ?