ഇന്ദിര ഗാന്ധിയാകാനുള്ള പ്രചോദനം അതാണ്: തുറന്നുപറഞ്ഞ് വിദ്യ ബാലൻ

വ്യാഴം, 29 ഓഗസ്റ്റ് 2019 (19:26 IST)
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി വേഷമിടാൻ തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ.ഒരു വെബ് സീരീസിലാണ് വിദ്യാ ബാലൻ ഇന്ദിരയായി വേഷമിടുന്നത്, ആദ്യമായി അഭിനയിക്കുന്ന വെബ്‌സീരീസിൽ തന്നെ ഇന്ദിര ഗാന്ധിയെ അവതരിപ്പിക്കുന്നതിലുള്ള എക്‌സറ്റ്‌മെന്റിലാണ് താരം.
 
എന്തുകൊണ്ടാണ് ഇന്ദിരാ ഗാന്ധി എന്ന കഥാപാത്രം അവതരിപ്പിക്കാൻ തയ്യാറായത് എന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വിദ്യ ബാലൻ. 'കരുത്തുറ്റ സ്ത്രീ എന്ന് പറയുമ്പോൾ എന്റെ മനസിൽ ആദ്യം എത്തുന്ന മുഖം ഇന്ദിര ഗാന്ധിയുടേതാണ്. പാർട്ടിയെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും അറിയാത്ത ആളാണ് ഞാൻ. ഞാൻ അഭിനയിക്കുന്ന വെബ് സീരീസ് ഒരു പാർട്ടിയെ കുറിച്ചും ഉള്ളതല്ല മറിച്ച് പർട്ടിക്കുമപ്പുറത്തെ ഒരു വ്യക്തിയെ കുറിച്ചുള്ളതാണ്' വിദ്യ ബാലൻ പറഞ്ഞു.
 
സാഗരിക ഘോസെ എഴുതിയ 'ഇന്ദിര ഇന്ത്യാസ് മോസ്റ്റ് പവർവുൾ പ്രൈം മിനിസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ്‌ സീരീസ് ഒരുങ്ങുന്നത്. ഈ പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ തന്നെ വിദ്യ ബലൻ സ്വന്തമാക്കിയിരുന്നു. റിതേഷ് ബത്രയാണ് വെബ്‌ സീരീസ് സംവിധാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 1912ലെ ആ നോവല്‍ സിനിമയായി, ഒടുവില്‍ ശോഭനയുടെ പ്രണയം മമ്മൂട്ടി സ്വീകരിച്ചു!