Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാൾ ആദ്യമായി ചെയ്യുന്ന കാര്യം ആസ്വദിക്കുകയല്ലേ വേണ്ടത് ? രൺവീർ സിംഗിന് പിന്തുണയുമായി വിദ്യാബാലൻ

Ranveer singh
, വെള്ളി, 29 ജൂലൈ 2022 (19:55 IST)
പേപ്പർ മാസികയ്ക്ക് വേണ്ടി ബോളിവുഡ് താരം രൺവീർ സിംഗ് നടത്തിയ നഗ്ന ഫോട്ടോഷൂട്ട് വലിയ വിവാദമാണ് രാജ്യത്തുണ്ടാക്കിയത്. താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ സ്ത്രീകളുടെ വികാരം താരം വൃണപ്പെടുത്തിയെന്ന പേരിൽ രൺവീറിനെതിരെ പരാതി ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാബാലൻ.
 
വ്യാഴാഴ്ച ഫട്കാ മറാത്തി ചലച്ചിത്ര പുരസ്കാരത്തിനെത്തിയപ്പോഴാണ് വിദ്യാബാലൻ്റെ പ്രതികരണം. ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്ന് വിദ്യാബാലൻ ചോദിച്ചു. ആ ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ അങ്ങോട്ട് നോക്കാതിരുന്നാൽ മതിയെന്നും വിദ്യാബാലൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിന് തന്നെ എത്തും, ബേസിൽ ജോസഫിന്റെ 'പാൽതു ജാൻവർ' വരുന്നു, അപ്ഡേറ്റ്