Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vidhya Balan: എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഓർത്തു': ആ നടനെതിരെ വിദ്യ ബാലൻ

സിനിമയുടെ തുടക്കകാലത്ത് നടന്ന ഒരു സംഭവം ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ.

Vidya Balan

നിഹാരിക കെ.എസ്

, വെള്ളി, 25 ജൂലൈ 2025 (09:02 IST)
അഭിനയ പ്രാധാന്യമുളള റോളുകൾ തിരഞ്ഞെടുക്കാൻ നടി വിദ്യ ബാലന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. 20 വർഷത്തിലധികമായി വിദ്യ ബാലൻ സിനിമയിൽ വന്നിട്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വിദ്യ തന്റെ കരിയറിൽ നേടി. സിനിമയുടെ തുടക്കകാലത്ത് നടന്ന ഒരു സംഭവം ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ.
 
കരിയറിന്റെ തുടക്കത്തിൽ‌ അഭിനയിച്ചൊരു പ്രണയ രംഗത്തെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. തനിക്കൊപ്പം അഭിനയിച്ച നടൻ പല്ല് തേക്കാതെ വന്ന ഓർമയാണ് വിദ്യ ബാലൻ പങ്കുവച്ചത്. 
 
'ആ നടൻ അന്ന് ചൈനീസ് ഭക്ഷണം കഴിച്ചിട്ടാണ് ഇന്റിമേറ്റ് രംഗത്തിന്റെ ഷൂട്ടിങ്ങിന് വന്നത്. സീൻ ചിത്രീകരിക്കുന്ന സമയം അയാളിൽ നിന്ന് വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണം കിട്ടുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം അയാൾ പല്ല തേച്ചിട്ടില്ലെന്ന് എനിക്ക് മനസിലായി.
 
നിനക്കൊരു പങ്കാളിയില്ലേ? എന്ന് ഞാൻ മനസിൽ പറഞ്ഞു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പല്ലു തേക്കാൻ തോന്നിയില്ലേ എന്ന് ആലോചിച്ചു. പക്ഷെ ഞാൻ മിന്റ് ഓഫർ ചെയ്തില്ല. അന്ന് ഞാൻ വളരെ പുതിയ ആളായിരുന്നു, വല്ലാത്ത പേടിയുമുണ്ടായിരുന്നു”, വിദ്യ ബാലൻ അഭിമുഖത്തിൽ ഓർത്തെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീസണ്‍ എന്റെ ഫേവറേറ്റ് സിനിമകളിലൊന്ന്, അമല്‍ അത് റീമെയ്ക്ക് ചെയ്ത് കാണാന്‍ ആഗ്രഹമുണ്ട്: ഫഹദ് ഫാസില്‍