Vidya Balan: 'ബാലന്‍ മാറ്റി ജാതിവാല്‍ വെക്കാന്‍ ആവശ്യപ്പെട്ടു, മഞ്ജു വാര്യർ, സംയുക്ത വർമ്മ എന്ന പോലെ'; മലയാളത്തില്‍ നിന്നും നേരിട്ടത് പറഞ്ഞ് വിദ്യ ബാലന്‍
തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് മനസ് തുറക്കുകയാണ് വിദ്യ ബാലന്‍ ഇപ്പോൾ.
ബോളിവുഡ് നടി വിദ്യ ബാലൻ മലയാളിയാണ്. മോഹൻലാലിന്റെ നായികയായി ചക്രം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കാനായിരുന്നു വിദ്യയുടെ പ്ലാൻ. എന്നാൽ, ആ സിനിമ പാതിവഴിയിൽ വെച്ച് മുടങ്ങി. ഇതോടെ മലയാളത്തിൽ നടിയുടെ ഭാവിയും അവതാളത്തിലായി. തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് മനസ് തുറക്കുകയാണ് വിദ്യ ബാലന്‍ ഇപ്പോൾ.
2005 ല്‍ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമയും വിദ്യയുടെ പ്രകടനവും കയ്യടി നേടി. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിധു വിനോദ് ചോപ്രയാണ് സിനിമയുടെ രചനയും നിര്‍മാണവും. പരിനീത പുറത്തിറങ്ങും മുമ്പ് വിധു വിനോദ് ചോപ്ര തന്നോട് മൂക്കിന്റെ നീളം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ പറഞ്ഞുവെന്നാണ് വിദ്യ ബാലന്‍ ഇപ്പോള്‍ പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ തുറന്നു പറച്ചില്‍.
'ഒരു മലയാളം സിനിമ ചെയ്യവെ അവര്‍ എന്റെ പേരിനൊപ്പമുള്ള ബാലന്‍ ഒഴിവാക്കാന്‍ പറഞ്ഞു. പകരം എന്റെ സമുദായത്തിന്റെ പേര് വെക്കാനാണ് പറഞ്ഞത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നൊക്കെപ്പോലെ. അങ്ങനെ വിദ്യ അയ്യര്‍ ആക്കി. ഞാന്‍ പൊട്ടിക്കരഞ്ഞു. പക്ഷെ നീയെന്നും വിദ്യ ബാലന്‍ ആയിരിക്കുമെന്ന് അച്ഛനും അമ്മയും പറഞ്ഞു. എന്തായാലും ആ സിനിമ നടന്നില്ല', വിദ്യ ബാലന്‍ പറയുന്നു.