Webdunia - Bharat's app for daily news and videos

Install App

ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി വിദ്യാബാലന്‍; വ്യായാമം ചെയ്യാറില്ലെന്ന് താരം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (13:35 IST)
ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം വിദ്യാബാലന്‍. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ശരീരം കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. മുന്‍കാലത്ത് വണ്ണം കുറയ്ക്കുന്നതിന് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതികഠിനമായി വ്യായാമം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചില സമയത്ത് ശരീരഭാരം കുറയുകയും ശേഷം വീണ്ടും പഴയതുപോലെ ആവുകയുമാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു. എന്നാല്‍ ന്യൂട്രീഷന്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിനെ പരിചയപ്പെട്ടപ്പോള്‍ ഇതില്‍ നിന്നെല്ലാം മാറ്റമുണ്ടായെന്നും അവര്‍ പറയുന്നു. തനിക്കുള്ളത് ഫാറ്റ് അല്ലെന്നും നീര്‍വീക്കം ആണെന്നുമാണ് അമുറ പറഞ്ഞത്. ഇതനുസരിച്ച് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്.
 
എല്ലാ പച്ചക്കറികളും നമ്മുടെ ശരീരത്തിന് നല്ലതെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമുക്ക് ദോഷമാണ് ചെയ്യുന്നത്. ആദ്യം ചെയ്യേണ്ടത് അവ ഏതൊക്കെയെന്ന് തിരിച്ചറിയുകയാണ്. ശേഷം അവയെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. ഞാന്‍ വെജിറ്റേറിയന്‍ ആണ്. ചീര എനിക്ക് യോജിച്ചതല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. കൂടാതെ താന്‍ ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാറില്ലെന്നും വിദ്യാബാലന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments