Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധവനെ പോലെ ശരീരഭാരം കുറയ്ക്കണോ ? ആ രഹസ്യം തുറന്നുപറഞ്ഞ് നടന്‍!

Want to lose weight like Madhavan The actor revealed the secret!

കെ ആര്‍ അനൂപ്

, വെള്ളി, 9 ഓഗസ്റ്റ് 2024 (21:03 IST)
വലിയ കഠിനാധ്വാനങ്ങള്‍ ഒന്നുമില്ലാതെ തന്നെ ശരീരഭാരം കുറച്ച മാധവന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ നിരയുകയാണ്. 21 ദിവസങ്ങള്‍ കൊണ്ടുള്ള മാറ്റത്തെക്കുറിച്ചാണ് നടന്‍ പറയുന്നത്.
 
'റോക്കെട്രി: ദ നമ്പി എഫക്ട് ' എന്ന സിനിമയ്ക്ക് വേണ്ടി മാധവന്‍ ശരീരഭാരം കൂട്ടിയിരുന്നു. എന്നാല്‍ പഴയ രൂപത്തിലേക്ക് മാറിയത് കഠിനാധ്വാനമോ മരുന്നുകളോ ഉപയോഗിച്ചിട്ടല്ല. 
 
ഇടവിട്ടുള്ള ഉപവാസമാണ് ഈ ഭാരം കുറയ്ക്കലിന് പിന്നിലെ രഹസ്യമെന്ന് നടന്‍ തന്നെ പറയുന്നു. സിനിമയുടെ അഭിനയത്തിനുശേഷം ഇടവിട്ടുള്ള ഉപവാസത്തിലൂടെ വീണ്ടും നടന്‍ കുറച്ചു.
 
ഈ കാലയളവില്‍ ശരീരത്തിന് നല്ലതായ ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ. പ്രത്യേകമായ വ്യായാമമോ ഓട്ടമോ ശസ്ത്രക്രിയയും മരുന്നു ഒന്നും ഇല്ലാതെ നടന്‍ ഭാരം കുറച്ചു. സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്ന സമയത്തിലെ തന്റെ തന്നെയുള്ള ഫോട്ടോയും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് ശേഷമുള്ള ചിത്രവും അഭിമുഖത്തിനിടയില്‍ തെളിവായി കാണിക്കുകയും ചെയ്തു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിച്ചു മോനെ... യൂട്യൂബില്‍ തരംഗമായി 'നുണക്കുഴി' ട്രെയിലര്‍!