വിഘ്നേശ് ശിവനായിരുന്നെങ്കിൽ ഇതിലും നല്ല സിനിമ ചെയ്യുമായിരുന്നു, ഇങ്ങനെയാണോ അജിത്തിനെ വെച്ച് സിനിമ ചെയ്യുന്നത്: വിമർശനവുമായി തമിഴ് ഫിലിം ജേണലിസ്റ്റ്

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2025 (14:49 IST)
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചി റിലീസ് ചെയ്തത്. അജിത്തിനൊപ്പം തൃഷ നായികയായെത്തുമ്പോള്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ ഏറെയായിരുന്നു.എന്നാല്‍ സിനിമ പുറത്തുവന്നപ്പോള്‍ അജിത് ആരാധകര്‍ നിരാശയിലാണ്. ഇപ്പോഴിതാ ഇതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേണലിസ്റ്റായ അന്തനന്‍.
 
വിടാമുയര്‍ച്ചിയുടെ കഥ തന്നെ മോശമാണെന്നാണ് അന്തനന്‍ പറയുന്നത്. അജിത്തിന്റെ ഭാര്യയും കുടുംബവുമെല്ലാം നന്നായിരിക്കണമെന്നാകും ആരാധകരുടെ ആഗ്രഹം. എന്നാല്‍ ഇതില്‍ അജിത്തിന്റെ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ട്. വിവാഹമോചനത്തിന് അവരെയും വിളിച്ചുകൊണ്ട് പോകുന്നു. ഇങ്ങനെയൊരു സിനിമയാണോ അജിത്തിനെ വെച്ച് ചെയ്യേണ്ടത്. ഇതിനാണോ 2 വര്‍ഷം കാത്തിരുന്നത്.
 
 വിഘ്‌നേശ് ശിവനാണ് സംവിധാനം ചെയ്തിരുന്നതെങ്കില്‍ ഈ സിനിമ ഇതിലും നന്നാകുമായിരുന്നു. കരിയറില്‍ വലുതായൊന്നും വിഘ്‌നേശ് തെളിയിച്ചിട്ടില്ല. എന്നാല്‍ ഇത്ര മോശം സിനിമ വിഘ്‌നേശ് ചെയ്യില്ലെന്നുറപ്പാണ്.വിഘ്‌നേശ് കഥ അജിത്തിനോട് പകുതി പറഞ്ഞ് ലോകം ചുറ്റാന്‍ പോയി. സിനിമയില്‍ ശ്രദ്ധിച്ചില്ല. അതാണ് വിഘ്‌നേശിനെ അജിത് മാറ്റിയത്. മോശം കഥയായത് കൊണ്ടല്ല അന്തനന്‍ പറഞ്ഞു.
 
 നേരത്തെ അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് വിഘ്‌നേശിനെ മാറ്റി മഗിഴ് തിരുമേനിയെ സംവിധായകനാക്കുകയായിരുന്നു. അജിത് സിനിമ ഒഴിവാക്കിയതോടെ വിഘ്‌നേശിന്റെ സംവിധായകനായുള്ള മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments