Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയിന് ഒരു ലക്ഷം രൂപ പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

വിജയിന് ഒരു ലക്ഷം രൂപ പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ജൂലൈ 2021 (15:10 IST)
തമിഴ് നടന്‍ വിജയിന് ആശ്വാസം. ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ. പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചക്കുള്ളില്‍ അടയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.വിദേശ രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി ആയിരുന്നു മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. 
 
സിനിമയിലെ സൂപ്പര്‍ ഹീറോ വെറും 'റീല്‍ ഹീറോ' ആവരുതെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ വിജയ് നാരായണ്‍ വഴി വിജയ് അപ്പീല്‍ നല്‍കിയത്. നടന്‍ കേസ് അധികകാലം നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല.ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ചെല്ലാന്‍ അയക്കാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രമ്മ എന്ന മഹത് വ്യക്തിത്വത്തെ അടുത്തറിയുവാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു:മഞ്ജരി