Publish Date: Tue, 27 Jul 2021 (13:17 IST)
Updated Date: Tue, 27 Jul 2021 (13:22 IST)
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര 58-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നത്. ലാളിത്യം കൊണ്ട് നമ്മുടെയെല്ലാം മനസ്സില്‍ ചേക്കേറിയ വ്യക്തിത്വം കൂടിയാണ് ചിത്രയുടേത്. അഞ്ച് പതിറ്റാണ്ടോളമായി ആ മധുര ശബ്ദം നമുക്കൊപ്പമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയ തന്റെ ചിത്ര പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക മഞ്ജരി. പിറന്നാള്‍ സമ്മാനമായി മഞ്ജരി പാടിയ ഒരു ഗാനവും പങ്കുവെച്ചു.
'സംഗീത ദേവതക്ക് എന്റെ പ്രണാമം.ഇന്ന് നമ്മുടെ ചിത്രമ്മയുടെ പിറന്നാള്‍ ആണ്. ചിത്രമ്മ എന്ന മഹത് വ്യക്തിത്വത്തെ അടുത്തറിയുവാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇന്ന് പിറന്നാള്‍ സമ്മാനമായി ഒരു ഗാനം എന്റെ സ്‌നേഹമയിയായ ചിത്രാമ്മയ്ക്ക് നല്‍കുന്നു അതോടൊപ്പം ആയുര്‍ ആരോഗ്യസൗഖ്യവും നേരുന്നു'-മഞ്ജരി കുറിച്ചു.
സുജാത മോഹന്‍, വിധുപ്രതാപ്, സിതാര, അശ്വതി ശ്രീകാന്ത്, ബാദുഷ നിരവധി പേരാണ് ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ആറ് തവണ അവര്‍ നേടിയിട്ടുണ്ട്.എര്‍ റഹ്മാനും കെ എസ് ചിത്രയും തമ്മിലുള്ള കോമ്പിനേഷനില്‍ പിറന്ന ഗാനങ്ങള്‍ എന്ന് ഇന്നും നമ്മുടെയെല്ലാം ചുണ്ടുകളില്‍ ഉണ്ട്.
കെ ആര്‍ അനൂപ്
Publish Date: Tue, 27 Jul 2021 (13:17 IST)
Updated Date: Tue, 27 Jul 2021 (13:22 IST)