‘എൻ നൻ‌പൻ അജിതിനെ ഇഷ്ടമാണ്’; അജിതിനെ അനുകരിച്ചതാണെന്ന് വിജയ്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 16 മാര്‍ച്ച് 2020 (12:35 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടെ തല അജിതിനെ കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ. അജിതിനോടുള്ള സ്നേഹം തുറന്നു പറയുകയാണ് ദളപതി. ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിലെ ഗാനത്തിന് ചുവടുകള്‍ വച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു വിജയ്. 
 
പതിവിനു വിപരീതമായി കറുപ്പ് നിറത്തിലുള്ള കോട്ട് ധരിച്ചാണ് പരിപാടിക്ക് എത്തിയത്. വസ്ത്രധാരണത്തിലൂടെ താൻ അജിത്തിനെ അനുകരിക്കുകയായിരുന്നുവെന്ന് വിജയ് തന്നെ വ്യക്തമാക്കി. തന്റെ കോസ്റ്റ്യൂം ഡിസൈനർ ഇത്തവണ കോട്ട് ഇടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇട്ടുനോക്കാമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
 
”എന്റെ സുഹൃത്ത് അജിത്തിനെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ പോലെയാണ് ഞാന്‍ ഇന്ന് വസ്ത്രം ധരിച്ചിരിക്കുന്നത്” എന്ന് വിജയ് പറഞ്ഞു. അജിത്ത് ‘ബില്ല’ എന്ന സിനിമയില്‍ ധരിച്ച സമാനമായ വസ്ത്രമാണ് വിജയ് ധരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ വേര്‍പിരിയാന്‍ കാത്തിരിക്കുന്നത് 39,067 ദമ്പതികള്‍, കുടുംബ കോടതികളില്‍ കേസുകള്‍ പെരുകുന്നു

പത്താംതരം തുല്യതാ പരീക്ഷ 18 വരെ; പരീക്ഷ എഴുതുന്നത് 8,252 പേര്‍

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റുമായി തുര്‍ക്കി, പുച്ഛിച്ച് തള്ളുന്നുവെന്ന് ഇസ്രായേല്‍

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചു; ദക്ഷിണ റെയില്‍വെയ്‌ക്കെതിരെ മുഖ്യമന്ത്രി

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

അടുത്ത ലേഖനം
Show comments