വിജയ്‌ക്ക് പ്രതിഫലം 130 കോടി, ഞെട്ടി തെന്നിന്ത്യന്‍ സിനിമാലോകം !

ഗേളി ഇമ്മാനുവല്‍

വെള്ളി, 13 മാര്‍ച്ച് 2020 (15:49 IST)
തമിഴ് സൂപ്പര്‍താരം ദളപതി വിജയ്‌ക്ക് എത്രയാണ് പ്രതിഫലം? അടുത്തിടെ നടന്ന ഇന്‍‌കം ടാക്‍സ് റെയ്‌ഡിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്‍തത വന്നിരിക്കുകയാണ്. അറ്റ്‌ലീ സംവിധാനം ചെയ്‌ത ബിഗില്‍ എന്ന ചിത്രത്തിന് 50 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങിയത്. എന്നാല്‍ ലോകേഷ് കനകരാജിന്‍റെ മാസ്റ്റര്‍ എന്ന ചിത്രത്തിനായി 80 കോടി രൂപയാണ് വിജയ് പ്രതിഫലം കൈപ്പറ്റിയത്. രണ്ട് ചിത്രങ്ങള്‍ക്കും ചേര്‍ത്ത് 130 കോടി!
 
ഈ റിപ്പോര്‍ട്ടനുസരിച്ച്, തമിഴകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി വിജയ് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും വിജയുടെ വീട്ടില്‍ ഇന്‍‌കം ടാക്‍സ് അധികൃതര്‍ എത്തുകയും കഴിഞ്ഞ തവണ റെയ്‌ഡ് നടത്തിയ സമയത്ത് സീല്‍ ചെയ്‌തിട്ടുപോയ മുറികള്‍ തുറന്നുനല്‍കുകയും ചെയ്‌തു എന്നുമാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അയ്യപ്പനും കോശിയും തമിഴില്‍, ധനുഷും സമുദ്രക്കനിയും പരിഗണനയില്‍ !