ഡാൻസിന് മുൻപ് അല്ലു അർജുനും വിജയും കഴിക്കുന്നതെന്ത്?

ചിപ്പി പീലിപ്പോസ്

വ്യാഴം, 5 മാര്‍ച്ച് 2020 (07:56 IST)
അഭിനയത്തിൽ മാത്രമല്ല ഡാൻസിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന നിരവധി സൌത്ത് ഇന്ത്യൻ താരങ്ങളുണ്ട്. ബോളിവുഡിൽ ഡാൻസെന്ന് പറഞ്ഞാൽ ആദ്യം ഓർമ വരിക ഹൃത്വിക് റോഷനെയാകും. ഹൃഥ്വികിന്റെ പ്രകടനം ആരേയും അമ്പരപ്പിക്കുന്നതാണ്. അടുത്തിടെ ചെന്നൈയില്‍ എത്തിയ താരം നൽകിയ ഒരു അഭിമുഖത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനെ കുറിച്ചും വിജയിയെ കുറിച്ചും ഹൃത്വിക് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
 
അല്ലു അര്‍ജുന്‍ ഊര്‍ജ്ജസ്വലതോയെടെ പെരുമാറുകയും നടക്കുകയും ചെയ്യുന്ന ആളാണ്. ശക്തനും പ്രചോദനം നല്‍കുന്ന ആളുമാണ് അദ്ദേഹം. അതുപോലെ വിജയ് അദ്ദേഹം ആരുമറിയാതെ രഹസ്യമായി എന്തോ ഒരു ഡയറ്റ് നടത്താറുണ്ട്. കാരണം ഇവരുടെ എനര്‍ജിയുടെ പിന്നില്‍ മറ്റെന്തോ കാരണമുണ്ട്. അവര്‍ ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ എനിക്കും താല്‍പര്യമുണ്ട്.
 
സ്വന്തം ഡാന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശീലനമാണ് കൂടുതലുമെന്നായിരുന്നു ഉത്തരം. തമിഴ് സിനിമകൾ കാണലുണ്ടോ എന്ന ചോദ്യത്തിന് അടുത്ത കാലത്തൊന്നും താന്‍ തെന്നിന്ത്യന്‍ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും പക്ഷേ ഇവിടുന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കലിപ്പ് ലുക്കിൽ അൻപത്തഞ്ചുക്കാരൻ സുലൈമാനായി ഫഹദ് ഫാസിൽ, മാലിക് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്