Webdunia - Bharat's app for daily news and videos

Install App

AMMA: 'ആരോപണം വന്നപ്പോൾ ഞാൻ മാറി നിന്നു, ബാബുരാജും മാറി നിൽക്കട്ടെ'; വിജയ് ബാബു

തന്റെ നിർദേശം വ്യക്തിപരമായി എടുക്കരുതെന്നും നടൻ പറയുന്നുണ്ട്.

നിഹാരിക കെ.എസ്
ബുധന്‍, 30 ജൂലൈ 2025 (08:20 IST)
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും നടൻ ബാബുരാജ് മാറി നിൽക്കണമെന്ന ആവശ്യവുമായി നടനും നിർമാതാവുമായ വിജയ് ബാബു. ആരോപണ വിധേയനായപ്പോൾ താൻ മാറി നിന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഈ ആവശ്യം ഉന്നയിച്ചത്. തന്റെ നിർദേശം വ്യക്തിപരമായി എടുക്കരുതെന്നും നടൻ പറയുന്നുണ്ട്.
 
ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിച്ച ശേഷം ബാബുരാജിന് തിരികെ വരാമെന്നും വിജയ് ബാബു പറയുന്നുണ്ട്. ബാബുരാജിനെപ്പോലെ തന്നെ സംഘടനയെ നയിക്കാൻ സാധിക്കുന്ന നിരവധി പേരുണ്ടെന്നും വിജയ് ബാബു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
 
'ഞാൻ കുറ്റാരോപിതനായപ്പോൾ മാറി നിന്നു. തനിക്കെതിരെ നിരവധി കേസുകൾ നിലനിൽക്കെ ബാബുരാജ് അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണം. നിരപരാധിത്വം തെളിയിച്ച് തിരികെ വരട്ടെ. നിങ്ങൾ ചെയ്തതു പോലെ സംഘടനയെ നയിക്കാൻ കഴിവുള്ള മറ്റ് നിരവധി ആളുകൾ ഉള്ളപ്പോൾ എന്തിനാണ് ഇത്ര ധൃതിപ്പെടുന്നത്. അതിനെക്കുറിച്ച് തർക്കിക്കാൻ ഞാനില്ല. ഏതൊരു വ്യക്തിയേക്കാളും വലുത് സംഘടനയാണ്. അത് ശക്തമായി തന്നെ തുടരും. ബാബുരാജ് ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റം എന്ന നിലയിൽ സ്ത്രീകൾ നേതൃത്വം ഏറ്റെടുക്കട്ടെ എന്ന് ഞാനും വിശ്വസിക്കുന്നു', എന്നാണ് വിജയ് ബാബു പറയുന്നത്.
 
നേരത്തെ, ആരോപണ വിധേയർ മാറി നിൽക്കണമെന്ന് അഭിപ്രായപ്പെട്ട് മാലാ പാർവതി, മല്ലിക സുകുമാരൻ, അനൂപ് ചന്ദ്രൻ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ ദിലീപ്, വിജയ് ബാബു, സിദ്ധീഖ് തുടങ്ങിയവർ മാറി നിന്നത് ചൂണ്ടിക്കാണിച്ചാണ് ബാബുരാജിനോടും മാറി നിൽക്കാൻ ആവശ്യപ്പെടുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)

ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്ക്കാനാവില്ല: പാക് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ

സ്റ്റെപ്പ് ഔട്ട് സിക്‌സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് (വീഡിയോ)

നവരാത്രി: സെപ്റ്റംബര്‍ 30 ന് പൊതുഅവധി പ്രഖ്യാപിച്ചു

ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു, പാക് പൈലറ്റുമാര്‍ പ്രാപ്പിടിയന്മാര്‍: യുഎന്‍ പൊതുസഭയില്‍ വീരവാദവുമായി ഷഹബാസ് ഷെരീഫ്

അടുത്ത ലേഖനം
Show comments