Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഗദീഷിനെതിരെ പാളയത്തില്‍ പട; സാധ്യത ശ്വേതയ്ക്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പല പ്രസ്താവനകളും സംഘടനയ്ക്കു അവമതിപ്പ് ഉണ്ടാക്കുന്നതായിരുന്നു

AMMA Election, Jagadish, Jagadish AMMA Election, അമ്മ, ജഗദീഷ്, അമ്മ തിരഞ്ഞെടുപ്പ്‌

രേണുക വേണു

, ചൊവ്വ, 29 ജൂലൈ 2025 (15:51 IST)
Jagadish

താരസംഘടനയായ 'അമ്മ'യില്‍ ജഗദീഷിനെതിരായ വികാരം ശക്തം. സംഘടന തിരഞ്ഞെടുപ്പില്‍ ജഗദീഷിനെ തോല്‍പ്പിക്കാന്‍ ഒന്നിലേറെ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഘടനയ്ക്കുള്ളില്‍ ജഗദീഷിനു പിന്തുണ കുറവാണ്. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പല പ്രസ്താവനകളും സംഘടനയ്ക്കു അവമതിപ്പ് ഉണ്ടാക്കുന്നതായിരുന്നു. 'ഒറ്റയാന്‍' പരിവേഷത്തിനാണ് ജഗദീഷ് ശ്രമിക്കുന്നത്. ഈ മനോഭാവവും വെച്ച് താരസംഘടനയെ മുന്നോട്ടുകൊണ്ടുപാകാന്‍ ജഗദീഷിനു സാധിക്കില്ലെന്നാണ് പല അഭിനേതാക്കളുടെയും പക്ഷം. 
 
ജഗദീഷിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ക്കിടയില്‍ പ്രചാരണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നടി ശ്വേത മേനോനും താരസംഘടനയുടെ തലപ്പത്തേക്ക് മത്സരിക്കുന്നുണ്ട്. ശ്വേതയ്ക്കാണ് സംഘടനയ്ക്കുള്ളില്‍ കൂടുതല്‍ പിന്തുണ. നടന്‍മാരായ ദേവന്‍, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 
 
ഇതിനിടെ മത്സരരംഗത്തു നിന്ന് മാറാന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചു. വനിതകള്‍ക്ക് പിന്തുണ നല്‍കിയാകും താരം പിന്മാറുക. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഇക്കാര്യം വ്യക്തിപരമായി അറിയിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം ആയിരിക്കും പത്രിക പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

AMMA Election: അമ്മയുടെ പ്രസിഡൻ്റായി ഒരു വനിത വരട്ടെ, മത്സരത്തിൽ നിന്നും ജഗദീഷ് പിന്മാറിയേക്കും, മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി ചർച്ച നടത്തി