Vijay Devarakonda: 'എന്റെ ആ സിനിമ ആളുകൾ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു': തുറന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട

സിനിമയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

നിഹാരിക കെ.എസ്
ബുധന്‍, 9 ജൂലൈ 2025 (10:23 IST)
സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ട നായകനായ സിനിമയാണ് അർജുൻ റെഡ്ഢി. ചിത്രം തിയേറ്ററിൽ വൻ ഹിറ്റായിരുന്നു. വിജയ്‌യുടെ കരിയറിൽ നിർണായക പങ്കുവഹിച്ച സിനിമയാണ് ഇത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അർജുൻ റെഡ്ഢി പ്രേക്ഷകർ മറക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും അതിനായി താൻ വളരെക്കാലം ശ്രമിച്ചെന്നും മനസുതുറക്കുകയാണ് വിജയ്.
 
'അര്‍ജുന്‍ റെഡ്ഡി ആളുകള്‍ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെക്കാലം അതിനുവേണ്ടി ശ്രമിച്ചു. അര്‍ജുന്‍ റെഡ്ഡിയെ മറികടക്കുന്ന, അതിനേക്കാള്‍ മികച്ച എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് എല്ലാവരാലും എപ്പോഴും സ്‌നേഹിക്കപ്പെടുന്ന സിനിമയാണ് അതെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയത്. അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യം എന്ന യാഥാര്‍ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു', ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട പറഞ്ഞു.
 
ശാലിനി പാണ്ഡെ, രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപ്, ഗോപിനാഥ് ഭട്ട് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അഞ്ച് കോടിയിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 51 കോടി ആയിരുന്നു. തുടർന്ന് ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. തമിഴിലും ഹിന്ദിയിലും ചിത്രം തെറ്റായി മാറി. ഒപ്പം, സിനിമയ്‌ക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments