Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

റിലീസ് ചെയ്ത് 7 വർഷമായി, അർജുൻ റെഡ്ഡിയുടെ ഫുൾ കട്ട് ഇറക്കണം, സംവിധായകനോട് വിജയ് ദേവരകൊണ്ട

Vijay devarakonda

അഭിറാം മനോഹർ

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (17:55 IST)
നടന്‍ വിജയ് ദേവരകൊണ്ടയുടെയും സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെയും കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു അര്‍ജുന്‍ റെഡ്ഡി. തിയേറ്ററുകളില്‍ വലിയ വിജയമാവുകയും ബോളിവുഡിലടക്കം റീമേയ്ക്ക് ചെയ്യപ്പെടുകയും ചെയ്ത സിനിമ റിലീസ് ചെയ്ത് 7 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ വാര്‍ഷികത്തില്‍ സിനിമയുടെ ഫുള്‍ കട്ട് വേര്‍ഷന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നടന്‍ വിജയ് ദേവരകൊണ്ട.
 
സോഷ്യല്‍ മീഡിയയായ എക്‌സിലാണ് സിനിമയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ജുന്‍ റെഡ്ഡി ഫുള്‍ കട്ട് റിലീസ് ചെയ്യണമെന്ന് വിജയ് ദേവരകൊണ്ട ആവശ്യപ്പെട്ടത്. ഇതിനകം സിനിമ 7 വര്‍ഷം പൂര്‍ത്തിയായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും വിജയ് ദേവരകൊണ്ട കുറിച്ചു. ഇതിന് മറുപടിയുമായി സന്ദീപ് റെഡ്ഡി വംഗയും രംഗത്ത് വന്നു. തീര്‍ച്ചയായും പത്താം വാര്‍ഷികത്തില്‍ ഞങ്ങള്‍ക്കത് ചെയ്യണമെന്നായിരുന്നു സംവിധായകന്റെ മറുപടി.
 
അര്‍ജുന്‍ റെഡ്ഡി ഇപ്പോഴുള്ള വേര്‍ഷന്‍ 3 മണിക്കൂറും 2 മിനിറ്റുമാണ്. എന്നാല്‍ ഫുള്‍ കട്ട് വേര്‍ഷന്‍ 4 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ളതാണ്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ശാലിനി പാണ്ഡെ, രാഹുല്‍ രാമകൃഷ്ണ എന്നിവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയ്ക്ക് രജനി പേടി, വമ്പൻ ബജറ്റിൽ വന്നിട്ടും വേട്ടയ്യനോട് മുട്ടാനില്ല, റിലീസ് തീയ്യതി നീട്ടി?