Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർജുൻ റെഡ്ഡിയിലേക്ക് സായ് പല്ലവിയെ വിളിച്ചു; 'സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ്, അവളെ മറന്നേക്ക്' എന്നായിരുന്നു ലഭിച്ച മറുപടിയെന്ന് സന്ദീപ് റെഡ്ഡി

അർജുൻ റെഡ്ഡിയിലേക്ക് സായ് പല്ലവിയെ വിളിച്ചു; 'സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ്, അവളെ മറന്നേക്ക്' എന്നായിരുന്നു ലഭിച്ച മറുപടിയെന്ന് സന്ദീപ് റെഡ്ഡി

നിഹാരിക കെ.എസ്

, ചൊവ്വ, 4 ഫെബ്രുവരി 2025 (08:15 IST)
‘അര്‍ജുന്‍ റെഡ്ഡി’ സിനിമയില്‍ താന്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത് നടി സായ് പല്ലവിയെ ആയിരുന്നുവെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. സായ് പല്ലവിയുടെ പുതിയ ചിത്രമായ ‘തണ്ടേലി’ന്റെ പ്രമോഷന്‍ ചടങ്ങിന് എത്തിയപ്പോഴാണ് സന്ദീപ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടിയാണ് അവരുടെ കാര്യം മറന്നേക്ക് എന്നായിരുന്നു സായ് പല്ലവിയെ പരിഗണിച്ച തനിക്ക് ലഭിച്ച മറുപടി എന്നാണ് സന്ദീപ് പറയുന്നത്.
 
കേരളത്തില്‍ നിന്നുള്ള ഒരു കോര്‍ഡിനേറ്ററാണ് ഇങ്ങനെ പറഞ്ഞത്. ഈ സിനിമയിലെ റൊമാന്റിക് ഘടകം എന്താണെന്ന് അയാള്‍ ചോദിച്ചു. തെലുങ്ക് സിനിമയില്‍ പൊതുവെ കാണുന്നതിലും കൂടുതലാണെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ അത് മറന്നേക്ക്, ആ പെണ്‍കുട്ടി സ്ലീവ്‌ലെസ് ഡ്രസ് പോലും ധരിക്കില്ലെന്ന് അയാള്‍ മറുപടി നല്‍കി. പൊതുവേ നായികമാര്‍ അവസരങ്ങള്‍ വരുന്നതിന് അനുസരിച്ച് മാറും. പക്ഷെ സായ് പല്ലവി മാറിയതേയില്ല. അത് മഹത്തരമാണ് എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്.  
 
വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രത്തില്‍ ശാലിനി പാണ്ഡെ ആണ് നായികയായത്. ഈ ചിത്രം ‘കബീര്‍ സിങ്’ എന്ന പേരില്‍ ബോളിവുഡിലേക്കും സംവിധായകന്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘അനിമല്‍’ ആണ് സന്ദീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികള്‍ നഷ്ടം വരുത്തി ദില്‍ രാജു ചരിത്രം സൃഷ്ടിച്ചു, രാം ചരണ്‍- ശങ്കര്‍ ചിത്രത്തെ ട്രോളി അല്ലു അര്‍ജുന്റെ പിതാവ്, ടോളിവുഡിലെ ശീതയുദ്ധം തുടരുന്നോ?