Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലൈഗര്‍' പരാജയമായത് വിജയ് ദേവരകൊണ്ടയെ തളര്‍ത്തിയോ ? പുതിയ സിനിമകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്‍

വിജയ് ദേവരകൊണ്ട

കെ ആര്‍ അനൂപ്

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:06 IST)
വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ലൈ?ഗര്‍'ന് വിജയം നേടാനായില്ല.പുരി ജ?ഗന്നാഥ് സംവിധാനം ചെയ്ത സിനിമയുടെ പരാജയത്തിന് ശേഷം പുതിയ ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്ത്രപൂര്‍വ്വം വിജയ് ഒടിഞ്ഞു മാറി.സെമ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍.
പുരി ജഗന്നാഥ്-വിജയ് ദേവരകൊണ്ട കൂട്ടുകെട്ടില്‍ ജന ?ഗണ മന എന്ന ചിത്രമാണ് ഒരുങ്ങുന്നത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നെങ്കിലും സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും നിലവില്‍ വന്നിട്ടില്ല. 'ലൈ?ഗര്‍' പരാജയമായതോടെ ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.സെമ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വിജയ് ദേവരകൊണ്ടയോട് പുതിയ സിനിമകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
മറുപടി നല്‍കാതെ തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുകയായിരുന്നു വിജയ്.സെമയില്‍ രണ്ടുമൂന്നു തവണ പങ്കെടുത്തിട്ടുണ്ടെന്നും അവാര്‍ഡ് ലഭിച്ച സുഹൃത്തുക്കളെ നേരില്‍ കണ്ട് അഭിനന്ദിക്കാനാണ് താന്‍ എത്തിയത് എന്നും പുതിയ ചിത്രങ്ങളെ കുറിച്ച് ഈ വേദിയില്‍ വച്ച് സംസാരിക്കാന്‍ ആഗ്രഹമില്ലെന്നും വിജയ് പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actress Anju Personal Life: പതിനേഴാം വയസ്സില്‍ കല്യാണം കഴിച്ചത് അച്ഛന്റെ പ്രായമുള്ള ആളെ, ഞാന്‍ അദ്ദേഹത്തിന്റെ നാലാം ഭാര്യയായിരുന്നു; നടി അഞ്ജുവിന്റെ ജീവിതം ഇങ്ങനെ