Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് മക്കൾ ഇയക്കം തിരെഞ്ഞെടുപ്പിൽ മത്സരിക്കും

വിജയ് മക്കൾ ഇയക്കം തിരെഞ്ഞെടുപ്പിൽ മത്സരിക്കും
, ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (12:35 IST)
തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ വിജയുടെ ആരാധക സംഘടന ഒരുങ്ങുന്നു. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്.
 
അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. പ്രചരണത്തിന് നടൻ വിജയ് പക്ഷേ പങ്കെടുക്കില്ല.തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തംനിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം.
 
ആദ്യഘട്ടത്തിൽ 128 പേർ മത്സരിക്കുമെന്നാണ് സൂചന. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടാണ് ആരാധകസംഘടനയിൽ നിന്നുള്ളവർ മത്സരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇത് തള്ളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾക്ക് വിവരമുണ്ടോ? വിവാഹമോചന വാർത്തയെ പറ്റിയുള്ള ചോദ്യത്തിനോട് സാമന്ത