ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ഒടുവിൽ വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്റെ ലൊക്കേഷനിൽ തിരികെയെത്തി. വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും അണിയറപ്രവര്‍ത്തകരും നെയ്‌വേലിയിലെ സെറ്റിലേയ്ക്ക് താരത്തെ വരവേറ്റത്. വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു എങ്കിലും അതുണ്ടായില്ല മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വിജയ്‍യുടെ പ്രതികരണത്തിനായാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
വിജയിയുയുടെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയായ എ ജി എസിന്റെയും വിതരണ കമ്പനിയുടെയും ഓഫീസുകളിലും സിനിമയ്ക്ക് ഫൈനാസ് ചെയ്തവരുടെ ഉൾപ്പടെ കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ്ഉദ്യോഗസ്ഥർ റെയിഡ് നടത്തിയിരുന്നു. 38 കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡിൽ കണക്കില്‍പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തതായാണ് ആദായ നികുതി വകുപ്പ്വാർത്താ കുറിപ്പില്‍ അറിയിച്ചത്.
റെയിഡ് ഇപ്പോഴും തുടരുകയാണ്. 'ബിഗില്‍' സിനിമയുടെ ചെലവും ലാഭവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന്ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. വിജയ്കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കും അന്വേഷണത്തില്‍ ഉൾപ്പെടും. വിജയ്നായകനായ ബിഗിലിന്റെ നിര്‍മാതാക്കളായ എ ജി എസ് സിനിമാസിന്വായ്പ നല്കിയവ്യക്തിയുടെ കേന്ദ്രങ്ങളിലാണ്പരിശോധനകൾ അധികവും നടന്നത്.