Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളുടെ കണക്ക് നൽകണമെന്ന് സുപ്രീം കോടതി

ശബരിമല: അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളുടെ കണക്ക് നൽകണമെന്ന് സുപ്രീം കോടതി
, വെള്ളി, 7 ഫെബ്രുവരി 2020 (15:11 IST)
ഡൽഹി: അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങളുടെ കണക്കെടുത്ത് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ഇതിനായി സുപ്രീം കോടതി നിയോഗിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശം പരിഗണിച്ചാണ് തിരുവാഭരണങ്ങളുടെ കാക്കെടുക്കാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ സുപ്രീം കോടതി നിയോഗിച്ചത്.
 
തിരുവാഭരണം ശബരിമല അയ്യപ്പന്റെ സ്വത്താണ് അത് ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നില്ല. എന്നാൽ തിരുവാഭരണം സുരക്ഷിതമായിരിയ്ക്കണം എന്നണ് നിലപാട് എന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ വാദം അംഗികരിച്ചുകൊണ്ടാണ് തീരുവാഭരണങ്ങളുടെ കണക്കെടുക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. 
 
അഭിഭാഷകനെ മാറ്റുന്നതിനായി പന്തളം കൊട്ടാരത്തിലെ രേവതിനാൾ പി രാമവർമ രാജ നൽകിയ രേഖയിലെ ഒപ്പ് അദ്ദേഹത്തിന്റേത് തന്നെയാണോ എന്ന് പരിശോധിയ്ക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിയ്ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിയ്ക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന് പ്രായം കൂടുന്നു!! അറുപത് വയസിന് മുകളിലുള്ളവരുടെ എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ വർദ്ധനവെന്ന് റിപ്പോർട്ട്