'സിംഹം എപ്പോഴും സിംഹം തന്നെയാണ്': വിജയ് വീണ്ടും കാക്കിയിടുന്നു, ജനനായകന്റെ അപ്‌ഡേറ്റ്

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും അടുത്തിടെ കഴിഞ്ഞിരുന്നു.

നിഹാരിക കെ.എസ്
ശനി, 21 ജൂണ്‍ 2025 (12:53 IST)
നടൻ വിജയ്‌യുടെ പിറന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളൊക്കെ ആരാധകർ തുടങ്ങിക്കഴിഞ്ഞു. ജൂൺ 22 നാണ് വിജയുടെ പിറന്നാൾ. വിജയ്‌യുടെ പിറന്നാൾ സമ്മാനമായി ആരാധകർ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രം ജന നായകന്റെ അപ്ഡേഷനാണ്. ചിത്രത്തിന്റെ ടീസറെങ്കിലും പുറത്തുവിടുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും അടുത്തിടെ കഴിഞ്ഞിരുന്നു.
 
ജൂൺ 22 ന് 12 മണിക്ക് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവരുമെന്നാണ് അപ്‌ഡേറ്റ്. ‘സിംഹം എപ്പോഴും സിംഹം തന്നെയാണ്. അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ടീസർ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ വിജയ് പൊലീസ് ആയാണ് എത്തുക. ഏറെ നാളുകൾക്ക് ശേഷം വിജയ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കും ഇത്. 
 
ജന നായകന്റേതായി ഇതുവരെ പുറത്തുവന്ന ടീസറുകളിലെല്ലാം ആൾക്കൂട്ടവുമുണ്ടായിരുന്നു. അടുത്തവർഷം ജനുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KVN Productions (@kvn.productions)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments