'അറിയില്ലെങ്കിൽ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്'; ശാരദക്കുട്ടിക്ക് മറുപടിയുമായി ദാസേട്ടന്‍

ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി എത്തുകയാണ് ദാസേട്ടന്‍ കോഴിക്കോട് എന്ന പേരില്‍ അറിയപ്പെടുന്ന ഷണ്‍മുഖദാസ്.

നിഹാരിക കെ.എസ്
ശനി, 21 ജൂണ്‍ 2025 (12:30 IST)
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് രേണു സുധി. കൊല്ലം സുധിയുടെ മരണശേഷമാണ് രേണു വീഡിയോകൾ ചെയ്ത് ഫെയ്മസ് ആയത്.  രേണുവിന്റെ വീഡിയോകളും ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം എഴുത്തുകാരി എസ് ശാരദക്കുട്ടി  രേണുവിനെക്കുറിച്ചെഴുതിയ കുറിപ്പ് ചര്‍ച്ചയായിരുന്നു. രേണുവിനെ പിന്തുണയ്ക്കുന്നതായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്. എന്നാൽ, കുറിപ്പ് ഉദ്ദേശിച്ചത് പോലെയല്ല ജനങ്ങളിലേക്കെത്തിയത്. ഇപ്പോഴിതാ ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി എത്തുകയാണ് ദാസേട്ടന്‍ കോഴിക്കോട് എന്ന പേരില്‍ അറിയപ്പെടുന്ന ഷണ്‍മുഖദാസ്.
 
രേണുവിന്റെ സുഹൃത്തു കൂടിയാണ് സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന്‍ കോഴിക്കോട്. ശാരദക്കുട്ടിയുടെ കുറിപ്പില്‍ ദാസിനെ പരാമര്‍ശിക്കുന്നുണ്ട്. ഇതോടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുത് എന്നാണ് ദാസേട്ടന്‍ കോഴിക്കോട് പറയുന്നത്.
 
''നിങ്ങളെ പോലുള്ള മുതിര്‍ന്ന ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കാതെ ഇങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ പറയരുത്. ഞാന്‍ ആരുടെയും രക്ഷിതാവ് ആണെന്ന് പറഞ്ഞിട്ടില്ല. പ്രൊഫഷണല്‍ റീല്‍സിലേക്ക് അവര്‍ എത്തിയത് എന്റെ റീല്‍സിലൂടെ ആണെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു, അത് അവര് തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്'' എന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ ദാസേട്ടന്‍ കോഴിക്കോട് പറയുന്നത്.
 
''ദാസ് എന്ന ഒരു ആര്‍ട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടന്‍ വരും രക്ഷാകര്‍ത്താക്കള്‍. കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോള്‍ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല'' എന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments