Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രീ ഇഡിയറ്റ്സിനേക്കാൾ മികച്ചത് നൻപനാണ്, വിജയ് ഞെട്ടിച്ചു; മറുപടിയുമായി ആമിർ ഖാൻ ആരാധകർ

Nanpan

നിഹാരിക കെ.എസ്

, വെള്ളി, 20 ജൂണ്‍ 2025 (11:40 IST)
വിജയ്‌യെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 'നൻപൻ'. ആമിർ ഖാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രമായ 'ത്രീ ഇഡിയറ്റ്സി'ൻ്റെ റീമേക്ക് ആയിരുന്നു. ഷങ്കർ ആദ്യമായി ഒരുക്കിയ റീമേക്ക് ചിത്രമായിരുന്നു ഇത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിജയ്‌യുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. എന്നാൽ ആമിർ ഖാനെ അതേപടി വിജയ് കോപ്പി അടിക്കുകയായിരുന്നു എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ നൻപനും ത്രീ ഇഡിയറ്റ്സും ചർച്ചയാകുകയാണ്.
 
ചിത്രത്തിലെ വിജയ്‌യുടെ പ്രകടനത്തെ മുൻനിർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരിക്കുന്നത്. വിജയ്‌യുടെ അധികമാരും വാഴ്ത്തപ്പെടാതെ പോയ പ്രകടനമാണ് നൻപനിലേതെന്നും നടൻ കൂടുതൽ കയ്യടികൾ അർഹിക്കുന്നു എന്നാണ് വിജയ് ആരാധകർ കുറിക്കുന്നത്. മൂന്ന് മണിക്കൂർ നേരം ആക്ഷനും വയലൻസും ഒന്നുമില്ലാതെ പ്രകടനം കൊണ്ട് വിജയ് സിനിമയെ പിടിച്ചുനിർത്തിയെന്നാണ് മറ്റൊരു കമന്റ്. ത്രീ ഇഡിയറ്റ്സിനേക്കാൾ മികച്ച ചിത്രം നൻപൻ ആണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
 
അതേസമയം വിജയ് ആരാധകർക്ക് മറുപടിയുമായി ആമിർ ഖാൻ ഫാൻസ്‌ എത്തി. ആമിർ ഖാന്റെ ഒപ്പം വിജയ്ക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും വിജയ്യുടേത് കേവലം അനുകരണം മാത്രമാണെന്നുമാണ് ആമിർ ആരാധകർ കുറിക്കുന്നത്. ത്രീ ഇഡിയറ്റ്സിനേക്കാൾ മികച്ച ചിത്രം നൻപൻ ആണെന്ന് പറയുന്നവരോട് യോജിക്കാനാകില്ലെന്നും ട്വീറ്റുകൾ വരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് സത്യമല്ല, ഞാനും ജോൺ എബ്രഹാമും വിവാഹിതരായിട്ടില്ല; നടന്നത് ഷൂട്ടിങ് മാത്രമെന്ന് ജെനീലിയ