ഇങ്ങനെ ഒരു സിനിമ ഇറങ്ങിയത് പോലും അറിഞ്ഞില്ലെന്ന് ആരാധകർ; തിയേറ്ററിൽ പൊട്ടിയ വിജയ് സേതുപതി ചിത്രം ഒ.ടി.ടിയിൽ

ഒരു മാസം പോലും ആയിട്ടില്ല സിനിമ റിലീസ് ആയിട്ട്.

നിഹാരിക കെ.എസ്
ശനി, 14 ജൂണ്‍ 2025 (12:13 IST)
തമിഴ് താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'എയ്‌സ്‌'. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി എത്തിയ വിജയ് സേതുപതി സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. ആരാധകർ പോലും ഇത്തരമൊരു സിനിമ റിലീസ് ആയ വിവരം അറിഞ്ഞിരുന്നില്ല എന്ന് വേണം പറയാൻ. ഒരു മാസം പോലും ആയിട്ടില്ല സിനിമ റിലീസ് ആയിട്ട്.
 
യോഗി ബാബുവിന്റെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് പ്രശംസ ലഭിച്ചെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ആരോടും പറയാതെ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഒരു മുന്നറിയിപ്പും ഇല്ലാതെ സിനിമ ഒടിടി റിലീസ് നടത്തിയതിന്റെ ഞെട്ടലിലാണ് ആരാധകർ. സിനിമയുടെ റിലീസിനെ കുറിച്ചോ ഒ.ടി.ടി റിലീസിനെ കുറിച്ചോ ആരാധകർക്ക് പോലും വലിയ അറിവ് ഉണ്ടായിരുന്നില്ല.
 
മെയ് മാസം 23 ന് ആണ് സിനിമ തിയേറ്ററിൽ എത്തിയത്. സിനിമയെ കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെയും സാരമായി ബാധിച്ചിരുന്നു. 20 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 9.40 കോടി രൂപ മാത്രമാണ് നേടിയിരുന്നത്. രുക്മിണി വസന്ത് ആയിരുന്നു ചിത്രത്തിലെ നായിക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments