Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അദ്ദേഹമുണ്ടെന്ന് കേട്ടതോടെ കഥ പോലും മുഴുവൻ കേട്ടില്ല, ഓകെ പറഞ്ഞു': ആമിർ ഖാൻ പറയുന്നു

375 കോടി ബജറ്റിലാണ് കൂലി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

Coolie Movie

നിഹാരിക കെ.എസ്

, ശനി, 14 ജൂണ്‍ 2025 (11:44 IST)
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ്- രജനികാന്ത് ടീം ആദ്യമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. വൻ താരനിരയിലെത്തുന്ന കൂലി ഓ​ഗസ്റ്റ് 14ന് റിലീസിനൊരുങ്ങുകയാണ്. 375 കോടി ബജറ്റിലാണ് കൂലി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
 
150 കോടിയാണ് ചിത്രത്തിൽ രജനികാന്തിന്റെ പ്രതിഫലമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആമിർ ഖാൻ, നാ​ഗാർജുന, ഉപേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും രജനികാന്തിനെക്കുറിച്ചും ആമിർ ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. താൻ രജനികാന്തിന്റെ വലിയൊരു ആരാധകനാണെന്ന് എന്നാണ് ആമിർ ഖാൻ പറയുന്നത്. തന്റെ പുതിയ ചിത്രമായ സിതാരേ സമീൻപറിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ. 
 
'കൈതി 2 വിന്റെ വർക്ക് കഴിഞ്ഞാൽ ഞാൻ ലോകേഷിനോടൊപ്പം മറ്റൊരു പ്രൊജക്ടിൽ പ്രവർത്തിക്കും. അതിനിടെ രജനി സാറിന്റെ കൂലിയിൽ ഞാനൊരു സ്പെഷ്യൽ വേഷം ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഒരു മികച്ച അനുഭവമായിരുന്നു. എനിക്ക് രജനി സാറിനോട് വലിയ സ്നേഹവും ബഹുമാനവുമുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. രജനി സാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് ലോകേഷ് എന്നോട് പറഞ്ഞപ്പോൾ, മുഴുവൻ കഥ പോലും കേൾക്കാതെ ഞാൻ സമ്മതിച്ചു. വളരെ രസകരമായ ഒരു കഥാപാത്രമാണ് കൂലിയിലെ എന്റേത്. പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്', ആമിർ ഖാൻ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 ഇഡിയറ്റ്സ് എനിക്ക് വന്ന സിനിമയാണ്, സിനിമ ഉപേക്ഷിച്ചതിൽ ഇപ്പോഴും നിരാശയില്ല: കജോൾ