വിജയരാഘവന്‍ തഴയപ്പെട്ടോ? വസ്തുത ഇതാണ്
ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ വെബ് ദുനിയ മലയാളത്തിനു വ്യക്തമായത് അന്തിമ വിധി നിര്‍ണയ സമിതിയിലേക്ക് എത്തിയ സിനിമകളില്‍ വിജയരാഘവന്റെ കിഷ്‌കിന്ധാകാണ്ഡം മാത്രമാണ് ഉള്ളതെന്നാണ്
2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ വിജയരാഘവനെ ജൂറി തഴഞ്ഞതായി വിമര്‍ശനം ഉയരുകയാണ്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പോലും വിജയരാഘവനു നല്‍കാതിരുന്നത് നീതികേടായെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിജയരാഘവനെ ജൂറി തഴഞ്ഞതാണോ അതോ വിജയരാഘവനേക്കാള്‍ കേമന്‍മാര്‍ മത്സരരംഗത്തുണ്ടായിരുന്നതുകൊണ്ടാണോ എന്ന ചോദ്യത്തിനു ഉത്തരം തേടുകയാണ് മലയാള സിനിമ പ്രേമികള്‍.
ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ വെബ് ദുനിയ മലയാളത്തിനു വ്യക്തമായത് അന്തിമ വിധി നിര്‍ണയ സമിതിയിലേക്ക് എത്തിയ സിനിമകളില്‍ വിജയരാഘവന്റെ കിഷ്‌കിന്ധാകാണ്ഡം മാത്രമാണ് ഉള്ളതെന്നാണ്. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡിനു വിജയരാഘവനെ അര്‍ഹനാക്കിയ 'പൂക്കാലം' എന്ന സിനിമ അന്തിമ വിധി നിര്‍ണയ സമിതിയിലേക്ക് എത്തിയിട്ടില്ല.
കിഷ്‌കിന്ധാകാണ്ഡത്തിലെ അഭിനയം മാത്രം പരിഗണിച്ച് വിജയരാഘവനു മികച്ച സ്വഭാവ നടനോ പ്രത്യേക ജൂറി പരാമര്‍ശമോ നല്‍കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലേക്ക് ജൂറി എത്തിയതാകാമെന്നാണ് വിവരം. ഒരുപക്ഷേ 'പൂക്കാലം' കൂടി അന്തിമ വിധിനിര്‍ണയ സമിതിക്കു മുന്നിലേക്ക് എത്തിയിരുന്നെങ്കില്‍ വിജയരാഘവനു സാധ്യതയുണ്ടായിരുന്നു.