Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bhavana: 'വിഷമം വന്നാൽ നവീനോട് പോലും പറയില്ല, റൂമിൽ കതകടച്ചിരുന്ന് കരയും': ഭാവന പറയുന്നു

മനസ് തുറന്ന് ഭാവന

Bhavana

നിഹാരിക കെ.എസ്

, ചൊവ്വ, 4 നവം‌ബര്‍ 2025 (09:28 IST)
വ്യക്തിജീവിതത്തിൽ ഏറെ പ്രതിസന്ധിയിലൂടെ കടന്ന് വന്നിട്ടുള്ള ആളാണ് ഭാവന. ഒരുപാട് പ്രശനങ്ങളും വിഷമങ്ങളും തനിക്ക് ഉണ്ടെന്ന് നടി തുറന്നു പറയുന്നു. ഇത് മറ്റാരെയും അറിയിക്കാനോ അവരോട് ഇത് പറഞ്ഞ് വിഷമിപ്പിക്കാനോ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും നവീനോട് പോലും താൻ തന്റെ വിഷമങ്ങൾ പറയാറില്ലെന്നും ഭാവന പറയുന്നു.
 
വിഷമം വന്നാൽ ആരോടും പറയാതെ റൂമിൽ കതകടച്ചിരുന്ന് കരയുമെന്നും കുറച്ച് സമയമെടുത്തിട്ട് ആണെങ്കിലും താൻ അതിൽ നിന്ന് റിക്കവർ ആകുമെന്നും നടി കൂട്ടിച്ചേർത്തു. ൾഫ് ട്രീറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.
 
'എന്തെങ്കിലും വിഷമം വരുമ്പോൾ ഞാൻ എല്ലാവരിൽ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാൻ വിഷമിക്കുന്നത് മറ്റൊരാൾ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാൻ എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ഞാൻ വിഷമിക്കുന്നത് അറിയേണ്ട, ഞാൻ വിഷമിക്കുന്നത് കണ്ട് ഇവർക്ക് വിഷമമാകരുതെന്നാണ് ഞാൻ ആലോചിക്കുക. നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആൾക്കാരാണെങ്കിൽ പോലും എന്തോ അങ്ങനെയാണ്. 
 
ഞാൻ എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും വാട്സ്ആപ്പ് പോകും. എന്റെ റൂമിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാൻ തന്നെ റിക്കവർ ആകും ചിലപ്പോൾ സമയമെടുക്കുമായിരിക്കും. അല്ലെങ്കിൽ ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും. കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാൻ പോകുന്നതെന്ന് ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോൾ ഒരു ആശ്വാസമാണ്. 
 
ചിലർ ഡ്രെെവിന് പോകുകയോ ‌ട്രിപ്പ് പോകുകയോ ചെയ്യും. അത് ഞാനും ചെയ്യാറുണ്ട്. അതിൽ ഫോക്കസ് ചെയ്ത് ഹുക്ക്ഡ് ആകും. ഭയങ്കര തിരക്കിലായിരിക്കുമ്പോൾ വീട്ടിൽ പോയി കുറച്ച് നേരം ഇരിക്കണം എന്ന് തോന്നും. വീട്ടിൽ പോയി ഇരുന്നാൽ പത്ത് ദിവസം കഴിഞ്ഞ് ഞാനെന്താണ് ജീവിതത്തിൽ ചെയ്യുന്നത്, വെറുതെ വീട്ടിലിരിക്കുന്നു, ഇതാണോ ഇനിയെന്റെ ലെെഫ് എന്നൊക്കെ തോന്നും', ഭാവന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേടന് പുരസ്കാരം നൽകിയത് ഇക്കാരണത്താൽ...; പ്രകാശ് രാജ് പറയുന്നു