Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിയും ഇടിയും പിന്നെ അടിപൊളി പാട്ടും, ഗുണ്ടുര്‍ കാരത്തിലെ ലിറിക്കല്‍ വീഡിയോ

Mahesh Babu

കെ ആര്‍ അനൂപ്

, ബുധന്‍, 17 ജനുവരി 2024 (13:04 IST)
Mahesh Babu
മഹേഷ് ബാബുവിന്റെ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് ഗുണ്ടുര്‍ കാരം. ആഗോളതലത്തില്‍ 164 കോടിയോളം നേടി കുതിപ്പ് തുടരുകയാണ്.
ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നു.
രമണ എന്ന പാട്ടാണ് റിലീസ് ആയത്. മാസ് രംഗം പശ്ചാത്തലമാകുന്നതാണ് ഗാനരംഗം.ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 
78-80 കോടിക്കും ഇടയ്ക്കാണ് മഹേഷ് ബാബു വാങ്ങിയ പ്രതിഫലം. നടന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. നായികയായ ശ്രീലീല നാലു കോടിയാണ് പ്രതിഫലമായി ചോദിച്ചത്.ജഗപതി ബാബു ഒന്നര കോടിയും, പ്രകാശ് രാജ് ഒരു കോടി രൂപയുമാണ് പ്രതിഫലമായി വാങ്ങിയത്.മീനാക്ഷി ചൗധരി രണ്ടുകോടി വാങ്ങിയപ്പോള്‍ സുനിലിന് 60 ലക്ഷവും രമ്യ കൃഷ്ണയ്ക്ക് 50 ലക്ഷവും ലഭിച്ചു.ബ്രഹ്‌മാനന്ദത്തിന് രണ്ട് കോടിക്കിടയിലാണ് പ്രതിഫലം. ജയറാമിന് സിനിമയില്‍ അഭിനയിക്കാനായി ലഭിച്ചത് 60 ലക്ഷം രൂപയാണ്.
 
 ഹാരിക ഹാസിനി ക്രിയേഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty and Seema: 'ഒരുത്തന്‍ വലിയ ഗമയില്‍ കാലിന്മേല്‍ കാലും കയറ്റിവച്ചിരിക്കുന്നു'; ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവത്തെ കുറിച്ച് സീമ