Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴ് ഗെറ്റപ്പുകളിൽ വിക്രം, ത്രില്ലടിപ്പിക്കാൻ കോബ്ര !

ഏഴ് ഗെറ്റപ്പുകളിൽ വിക്രം, ത്രില്ലടിപ്പിക്കാൻ കോബ്ര !

കെ ആർ അനൂപ്

, ശനി, 26 ഡിസം‌ബര്‍ 2020 (20:32 IST)
വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു. വളരെ വ്യത്യസ്തമായ നടൻറെ രൂപമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുഖത്തിന്റെ പാതി ഭാഗം അക്ഷരങ്ങളും അക്കങ്ങളും ആയി മാറുന്നത് പോസ്റ്റിൽ കാണാം.
 
നടൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ ഇർഫാൻ പത്താൻ ആണ് വില്ലനായി എത്തുന്നത്. വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
 
 തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്നു. 7 സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹലാൽ ലവ് സ്റ്റോറി'ക്ക് ശേഷം സക്കറിയ; നായിക അനു സിത്താര