Publish Date: Sat, 30 Jan 2021 (19:50 IST)
Updated Date: Sat, 30 Jan 2021 (19:51 IST)
'കോബ്ര' ടീം കഴിഞ്ഞ വർഷം മാർച്ചിൽ റഷ്യയിൽ ചിത്രീകരണത്തിൽ ഇരിക്കുമ്പോഴായിരുന്നു കൊറോണ വ്യാപനം കൂടുതലായത്. ഷൂട്ടിംഗ് പാതിവഴിയിൽ നിർത്തി ടീമിന് തിരിച്ചുവരേണ്ടി വന്നു. പിന്നീട് ഡിസംബറിൽ ചെന്നൈയിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു. എന്നാൽ വിവിധ കാരണങ്ങളാൽ പത്ത് ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വന്നു.
ഇപ്പോഴിതാ, മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണ സംഘത്തിനൊപ്പം വിക്രം ചേർന്നിരിക്കുകയാണ്. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇത് ഒരു മാസത്തെ ഷെഡ്യൂൾ ആണെന്നാണ് വിവരം.
അതേസമയം,'കോബ്ര'യുടെ ചിത്രീകരണം മാർച്ച്, ഏപ്രിൽ മാസത്തോടെ റഷ്യയിൽ പുനരാരംഭിക്കാനാണ് സംവിധായകൻ അജയ് ജ്ഞാനമുത്തു പദ്ധതിയിടുന്നത്. 30 മുതൽ 35 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും ഒറ്റയടിക്ക് ഷൂട്ടിംഗ് പൂർത്തിയാക്കാൻ ടീം ഒരുങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.