Publish Date: Sat, 30 Jan 2021 (19:00 IST)
Updated Date: Sat, 30 Jan 2021 (19:03 IST)
2013ൽ ദുൽഖർ ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു മാളവിക മോഹന്റെ അരങ്ങേറ്റം. പിന്നീട് ഗ്രേറ്റ് ഫാദർ അടക്കം പല ചിത്രങ്ങളിലും അഭിനയിച്ച താരം തമിഴ് സിനിമയിലാണ് പിന്നീട് ശ്രദ്ധേയമായത്. രജനികാന്ത് ചിത്രം പേട്ട, വിജയ് ചിത്രമായ മാസ്റ്റർ എന്നീ സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച മാളവിക ഇപ്പോളിതാ മലയാളത്തിൽ നിന്ന് നേരിടേണ്ടി വന്ന ട്രോൾ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
മറ്റ് സിനിമാ ഇൻഡസ്‌ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാണെന്നാണ് മാളവിക പറയുന്നത്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തിനെ പറ്റി പറയാൻ ഇവർക്ക് എന്താണ് അവകാശം.ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ, മാളവിക പറഞ്ഞു.