ഒരേസമയം മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാൻ വിക്രം !

കെ ആര്‍ അനൂപ്
വെള്ളി, 12 ഫെബ്രുവരി 2021 (22:51 IST)
മൂന്ന് ചിത്രങ്ങളാണ് ഒരേ സമയം വിക്രമിന്റെതായി ഒരുങ്ങുന്നത്. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ഷൂട്ടിംങ്ങിൻറെ ഭാഗമായി ഹൈദരാബാദിലാണ് നടൻ. ഇതിനുവേണ്ടി 'കോബ്ര'യുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങൾക്കും പൂർത്തിയാക്കി വിക്രം 'ചിയാൻ 60'ൻറെ തിരക്കിലേക്ക് അടുത്തു തന്നെ കടക്കും എന്നാണ് റിപ്പോർട്ടുകൾ. വിക്രവും ധ്രുവും ഒന്നിക്കുന്ന സിനിമ കൂടിയായതിനാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യമായാണ് മകനുമായി നടൻ സ്ക്രീൻ സ്പേസ് പങ്കിടുന്നത്. മാർച്ചിൽ ഷൂട്ട് തുടങ്ങാനാണ് സാധ്യത.
 
ഗ്യാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും. കാസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
അതേസമയം, ധനുഷ് - കാർത്തിക് സുബ്ബരാജ്ചിത്രം 'ജഗമേ തന്തിരം' റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ റിലീസ് ആകാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

ഇപ്പോഴെ കടിപിടി വേണോ, ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകരുത്, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ലീഗിന് അതൃപ്തി

അടുത്ത ലേഖനം
Show comments