Webdunia - Bharat's app for daily news and videos

Install App

എപ്പോഴൊക്കെ കേരളത്തില്‍ സവര്‍ക്കര്‍ വിമര്‍ശിക്കപ്പെടുന്നു അപ്പോഴൊക്കെ അതിയായ ദേഷ്യം തോന്നാറുണ്ട്:അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (15:02 IST)
എപ്പോഴൊക്കെ കേരളത്തില്‍ സവര്‍ക്കര്‍ വിമര്‍ശിക്കപ്പെടുന്നു അപ്പോഴൊക്കെ എനിക്ക് അതിയായ ദേഷ്യം തോന്നാറുണ്ടെന്ന് 'ഒരു താത്വിക അവലോകനം' സംവിധായകന്‍ അഖില്‍ മാരാര്‍.താന്‍ എഴുതുന്നത് വായിച്ചിട്ട് തലച്ചോര്‍ എന്ന സാധനം ഉണ്ടെങ്കില്‍ ഒന്ന് ചിന്തിക്കുക എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.പൂരത്തിന്റെ കുടയില്‍ നിന്നെ സവര്‍ക്കറെ മാറ്റാന്‍ കഴിയൂ..രാജ്യത്ത് ജനങ്ങള്‍ അയാളെ സ്‌നേഹിക്കുന്നു അവരുടെ മനസ്സില്‍ സ്ഥാനം കൊടുക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക എന്നു കൂടി സംവിധായകന്‍ ഓര്‍മിപ്പിക്കുന്നു.
 
അഖില്‍ മാരുടെ വാക്കുകള്‍ 
 
എപ്പോഴൊക്കെ കേരളത്തില്‍ സവര്‍ക്കര്‍ 
വിമര്‍ശിക്കപ്പെടുന്നു അപ്പോഴൊക്കെ എനിക്ക് അതിയായ ദേഷ്യം തോന്നാറുണ്ട്..
തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലങ്ങളില്‍ 13വര്‍ഷം സെല്ലുലാര്‍ ജയിലിലും പിന്നിട് 11വര്‍ഷം വീട്ടു തടങ്കലിലും കിടന്ന മനുഷ്യന്‍ തീവ്ര വാദികള്‍ക്ക് വെറുക്കപ്പെട്ടവന്‍ ആവുന്നതില്‍ എനിക്ക് അത്ഭുതം ഒന്നുമില്ല..
 
ഇനി സവര്‍ക്കര്‍ ചെയ്തതും സവര്‍ക്കരോട് ബ്രിട്ടന്‍ ചെയ്തതും ഇതേ ബ്രിട്ടണ്‍ കോണ്‍ഗ്രസ്സ് നേതാക്കളോട് ചെയ്തതും നമുക്ക് യാഥാര്‍ത്ഥ്യ ബോധത്തോടെ പരിശോധിക്കാം..ഞാന്‍ എഴുതുന്നത് വായിച്ചിട്ട് തലച്ചോര്‍ എന്ന സാധനം ഉണ്ടെങ്കില്‍ ഒന്ന് ചിന്തിക്കുക..
 
1.സവര്‍ക്കര്‍ ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പട്ടി...
 
ഈ പ്രസ്താവന പലരും പാടി നടക്കുന്നു...
ഇനി സവര്‍ക്കറേയും ബ്രിട്ടനേയും വിട്ടേക്കുക..
പകരം നിങ്ങളും നിങ്ങളുടെ ശത്രുവും..
നിങള്‍ ശത്രുവിന്റെ പിടിയില്‍ അകപ്പെടുന്നു..
അയാളുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നു..
അയാല്‍ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങള്‍ ചിന്തിക്കുന്നത്...
അയാളോട് മാപ്പ് പറഞാല്‍ അയാളുടെ ഷൂ നിങ്ങളെ കൊണ്ട് നക്കിക്കുമോ...?
അതോ ക്രൂരമായി ഉപദ്രവിച്ച ശേഷം നക്കിപ്പിക്കുമോ..?
അയാളോട് നിങള്‍ മാപ്പ് പറഞാല്‍ സ്ഥാന മാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുമോ..
അതോ 13വര്‍ഷക്കാലം ജയിലില്‍ ഇടുമോ..?
 
രാജ്യത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് അധികാരം സ്ഥാപിച്ച ബ്രിട്ടണ്‍ ഹിന്ദുത്വ വാദത്തിന്റെ പേരില്‍ ഒരാളെ ജയിലില്‍ ഇടുമോ അതോ അവര്‍ക്കുണ്ടക്കിയ
നഷ്ടത്തിന്റെ പേരില്‍ ജയിലില്‍ ഇടുമോ...?
 
എന്ത് കൊണ്ട് ബ്രിട്ടനെതിരെ വലിയ സമരങ്ങള്‍ നടത്തിയ ഗാന്ധിയും നെഹ്‌റുവും സവര്‍ക്കറുടെ പകുതി വര്‍ഷം പോലും ജയിലില്‍ കിടന്നില്ല...?
 
അവര്‍ ജയിലില്‍ കിടന്നത് അന്നത്തെ ഹോട്ടല്‍ റൂമിനേക്കാള്‍ മികച്ച സൗകര്യം ഉള്ള ജയിലില്‍.. ചുരുക്കത്തില്‍ കുറച്ചു പുസ്തകം എഴുതാന്‍ മാറി റൂം എടുത്ത അവസ്ഥ മാത്രമാണ് ജയിലില്‍ നെഹ്‌റുവിന് അനുഭവിക്കാന്‍ കഴിഞ്ഞതെങ്കില്‍ 13വര്‍ഷക്കാലം സെല്ലുലാര്‍ ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി കഴിഞ്ഞ സവര്‍ക്കര്‍ ആണോ സുഖ ലോലുപതയില്‍ കഴിഞ്ഞ നെഹ്‌റു ആണോ ബ്രിട്ടന്റെ ശത്രു..
 
നിസാരമായി മറ്റൊരു രീതിയില്‍ പറയാം സിപിഎം നെ ശത്രുവായി കാണുന്ന ഒരു വേക്തിയാണ് കേ സുധാകരന്‍..സ്വന്തം കൂടെ പിറപ്പുകളെ വെട്ടി കൊല്ലുന്നവന്റെ കൂടെ പോയി ഇളിച്ച് നിക്കാന്‍ എനിക്ക് കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.. എന്നാല്‍ മറ്റ് നേതാക്കള്‍ അങ്ങനെ ആണോ..?
അത് കൊണ്ട് തന്നെ സിപിഎം ആരെ ആയിരിക്കും കൂടുതല്‍ ഉപദ്രവിക്കുക..
 
നിങ്ങള്‍ നിങ്ങളോട് മാപ്പ് പറഞ്ഞു ആളെ എങ്ങനെ ആയിരിക്കും കൈകാര്യം ചെയ്യുന്നത്...? സ്വയം ആലോചിക്കൂ..
 
ഇനി നിങള്‍ അപാരമായ മനസ്സുള്ള ഒരു വേക്തി ആണെന്ന് വെയ്ക്കുക..നിങ്ങളും നിങ്ങളുടെ കാമുകിയും കൂടി കറങ്ങാന്‍ പോകുന്നു..വഴിയില്‍ കുറച്ചു സദാചാരക്കാര്‍ പിടിക്കുന്നു..അവരുടെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത നിങള്‍ അവരില്‍ ഒരാളുടെ കുത്തിന് പിടിക്കുന്നു..പെട്ടെന്ന് തന്നെ അവിടേക്ക് നിരവധി ആള്‍ക്കാര്‍ ഓടി വരുന്നു..കാമുകി നിങ്ങളെ പിന്തിരിപ്പിക്കുന്നു..
സോറി പറഞ്ഞിട്ട് പോയാല്‍ മതി എന്ന് അവര്‍ പറയുന്നു..നിങ്ങളുടെ അഭിമാനം അതിന് സമ്മതിക്കുന്നില്ല..നിങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കാമുകി ശ്രമിക്കുന്നു...
തല്‍ക്കാലം ഇവിടെ നിന്നും രക്ഷപെടാം പിന്നീട് ഇവന്മാര്‍ക്ക് രണ്ട് കൊടുക്കാം എന്ന് നിങ്ങള്‍ക്കും തോന്നുന്നു..നിങള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ താത്കാലികമായി തോറ്റ് കൊടുക്കുന്നു....
 
ഇതരിയുന്ന സുഹൃത്തുക്കള്‍ നിങ്ങളെ പരിഹസിക്കുന്നുണ്ടാവാം..പക്ഷെ തന്നെ വിശ്വസിച്ചു കൂടെ വന്ന കാമുകിയുടെ സംരക്ഷണം അതാണ് മുഖ്യം എന്ന നിങ്ങളുടെ ചിന്ത നിങ്ങളെ കൊണ്ട് സോറി പറയിപ്പിച്ചു..
 
ഇതിനെയും സ്വതന്ത്ര സമരത്തെയും താരതമ്യം ചെയ്യേണ്ട പക്ഷേ. പലപ്പോഴും .നമ്മുടെ സാഹചര്യമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്..സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ തെറി വിളിച്ചു ജയിലില്‍ കിടന്നാല്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് വലിയ ഒരു പോരാളി ആണെന്ന സഹപ്രവര്‍ത്തകരുടെയും പിന്നീട് ഗാന്ധിയുടെയും സമ്മര്‍ദ്ദം ആവാം..തല്‍ക്കാലം തോറ്റ് കൊടുക്കാം എന്ന ചിന്ത പുള്ളിയില്‍ എത്തിച്ചത്...
 
ഇനി പുള്ളിയെ വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ നോക്കാം..
റഷ്യയ്ക്ക് പിന്തുണ കൊടുത്ത ബ്രിട്ടന് വേണ്ടി ഇന്ത്യയുടെ എക്കാലത്തെയും മികച്ച സമരമായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി കൊടുത്ത കമ്മ്യൂണിസ്റ്റുകാര്‍ അന്നും ഇന്നും രാജ്യ ദ്രോഹികള്‍ ആണ്..
 
13വര്‍ഷം ജയിലിലും 11വര്‍ഷം വീട്ടു തടങ്കലിലും കിടന്ന സവര്‍ക്കരെ വിമര്‍ശിക്കുന്ന പിണറായി വിചാരണ പോലും ഭയന്ന് മുങ്ങി നടന്ന ആളാണ്..
 
സവര്‍ക്കര്‍ അനുഭവിച്ച പോലത്തെ ജയില്‍ വാസം ആയിരുന്നു എങ്കില്‍ 13വര്‍ഷം ഒന്നും വേണ്ട 13ആം ദിവസം ഇവര്‍ ബ്രിട്ടന്റെ കാലു പിടിച്ചെനേ...
 
പിന്നെ സവര്‍ക്കര്‍ ഒരു ഹിന്ദുത്വ വാധി ആയിരുന്നതാണ് ചിലരുടെ സവര്‍ക്കര്‍ വിരോധത്തിന്റെ കാരണം..
രാജ്യത്തിന് അന്നൊരു ഭരണഘടന ഇല്ലായിരുന്നു..അത് കൊണ്ട് തന്നെ പാകിസ്താന്‍ ഉണ്ടാവണം എന്നും മുസ്ലിങ്ങള്‍ക്ക് ഒരു രാജ്യം എന്ന കാഴ്ചപ്പാട് നെഹ്‌റുവിനു ഉണ്ടായിരുന്നത് പോലെ സവര്‍ക്കറും ഒരു ഹിന്ദു രാജ്യം ആഗ്രഹിച്ചു..അതിനു വേണ്ടി പരിശ്രമിച്ചു....അന്നത്തെ കാലത്തെ സാഹചര്യം നോക്കിയാല്‍ അതില്‍ എന്താണ് തെറ്റ്..
അല്ലാതെ സവര്‍ക്കാറും കൂട്ടരും മുസ്ലിങ്ങളെ ആക്രമിച്ചതായോ അവരെ കൊന്നതായോ എവിടെ എങ്കിലും രേഖ ഉണ്ടോ..?
 
ബ്രിട്ടന്റെ ഉത്പന്നങ്ങള്‍ ആദ്യമായി കത്തിച്ചു തന്റെ പ്രതിഷേധം അറിയിച്ച കോളേജ് വിദ്യാര്‍ത്ഥി ആയ സവര്‍ക്കര്‍..
പിന്നീട് ജയിലില്‍ ആവുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ്...
 
അത് പോലെ ബ്രിട്ടനില്‍ ബാരിസ്റ്റര്‍ പദവി ലഭിക്കണം എങ്കില്‍ പഠനം കഴിഞ്ഞു ഒരു പ്രതിജ്ഞ കൂടി ചൊല്ലണം..
ബ്രിട്ടീഷ് രാജ്ഞിയുടെ വിനീത വിധേയ ദാസരയി കഴിഞ്ഞു കൊള്ളാം..
ഗാന്ധിയും നെഹ്‌റുവും ഉള്‍പെടെ സകലരും ഇത് ചൊല്ലി തന്നെയാണ് ബാരിസ്റ്റര്‍ പദവി നേടിയത്..
 
അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്സ് എഴുതി ഉണ്ടാക്കി പഠിപ്പിച്ച ചരിത്രങ്ങളില്‍ അവര്‍ക്ക് വേണ്ടതെ കാണൂ..ചരിത്രം പലപ്പോഴും ഓരോരുത്തരും അവരുടെ ഭാവനയ്ക്ക് എഴുതി വിടും..ആരെഴുതിയത് വായിച്ചാലും അനുഭവിച്ചത് യാഥാര്‍ത്ഥ്യമായി നില നില്‍ക്കും..
എന്ത് കൊണ്ട് ബ്രിട്ടന്റെ അടുത്ത ആളായി ഇരുന്നു എന്ന് നിങള്‍ പരിഹസിക്കുന്ന ആളെ അവര്‍ എന്തിന് അവരുടെ ഷൂ നക്കിപ്പിചു?
എന്തിന് സെല്ലുലാര്‍ ജയിലില്‍ അടച്ചത്..?
എന്ത് കൊണ്ട് ഒരു പദവിയും നല്‍കി ആദരിചില്ല..?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുക..
 
ഇനി കേരളത്തില്‍ മാത്രം ഉള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനില്‍പ്പിന് വേണ്ടി എന്തും പറയാം...എന്നാല്‍ കോണ്‍ഗ്രസ്സ് അതാവര്‍ത്തിക്കരുത്..
കുറഞ്ഞത് ഇന്ദിര ഗാന്ധി എന്തിനാണ് സവര്‍ക്കറുടെ സ്റ്റാമ്പ് ഇറക്കിയത് എന്നെങ്കിലും ആലോചിക്കണം...
 
പൂരത്തിന്റെ കുടയില്‍ നിന്നെ സവര്‍ക്കറെ മാറ്റാന്‍ കഴിയൂ..രാജ്യത്ത് ജനങ്ങള്‍ അയാളെ സ്‌നേഹിക്കുന്നു അവരുടെ മനസ്സില്‍ സ്ഥാനം കൊടുക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments