Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിക്കാന്‍ പ്രശസ്തി പോര, സാമ്പത്തികമായി ശക്തനാകാന്‍ സിനിമ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ സംവിധായകന്‍ അഖില്‍ മാരാര്‍

ജീവിക്കാന്‍ പ്രശസ്തി പോര, സാമ്പത്തികമായി ശക്തനാകാന്‍ സിനിമ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഏപ്രില്‍ 2022 (14:42 IST)
ജീവിക്കാന്‍ പ്രശസ്തി പോര എന്ന സത്യം തിരിച്ചറിഞ്ഞത് കൊണ്ടും സാമ്പത്തികമായി ശക്തനാകുക എന്ന ലക്ഷ്യം കൂടിയാണെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍.അടുത്ത വര്‍ഷം അവസാനത്തോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു നിര്‍മ്മാണ കമ്പനി തുടങ്ങണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഖില്‍ സംവിധാനം ചെയ്ത താത്വികം ആമസോണില്‍ ഈ മാസം തന്നെ റിലീസ് ചെയ്യാന്‍ സാധ്യത. 
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
ഇന്റര്‍വെല്‍ വരെ എഴുതി വന്ന എന്റെ പുതിയ പ്രോജെക്ടിന് ഇപ്പോള്‍ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന ഒരു വലിയ സിനിമയുടെ കഥയുമായി വലിയ സാമ്യം ഉള്ളതിനാല്‍ കണ്ഫൂഷന്‍ അടിച്ചിരിക്കുന്ന എന്നോട് എന്നാണ് ചേട്ടാ പുതിയ പ്രോജക്ട് എന്ന് ചോദിച്ചാല്‍ എന്ത് പറയും....
 
എണ്ണയില്‍ വറുത്തു കോരി എടുക്കും പോലെ ഉണ്ടാക്കാവുന്നതല്ലോ സിനിമ..
 
അതിന് നല്ലൊരു കഥ വേണം..ആ കഥ ഇത് വരെ ആരും പറയാത്തത് ആയിരിക്കണം..നിലവില്‍ ആരും ചിന്തിക്കാത്തത് കൂടിയാവണം..അതിന് അനുയോജ്യരായ നടി നടന്മാരെ വേണം...അത് നിര്‍മ്മിക്കാന്‍ നല്ലൊരു നിര്‍മാതാവിനെ വേണം..നിലവില്‍ കഥയും നിര്‍മാതാവും ഉണ്ട്.. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടന്മാരോട് നിലവിലെ സാഹചര്യത്തില്‍ കഥ പറയണമെങ്കില്‍ തന്നെ മാസങ്ങള്‍ വേണ്ടി വരും..അവര്‍ക്ക് അത് ഇഷ്ട്ടപ്പെട്ടാല്‍ 2 വര്‍ഷത്തിനുള്ളില്‍ ഷൂട്ട് തുടങ്ങാന്‍ കഴിയും എന്നതാണ് ഏറെക്കുറെ യാഥാര്‍ഥ്യം..
 
അപ്പോഴാണ് അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങാം എന്ന പ്ലാനില്‍ എഴുതി വന്ന കഥയ്ക്ക് ഇങ്ങനെ ഒരു പണി എനിക്ക് കിട്ടിയത്..
 
ഇനിയിപ്പോ ആ സിനിമ ഇറങ്ങും വരെ കാത്തിരിക്കാം..
 
ഈ മാസം അവസാനത്തോടെ താത്വികം ആമസോണില്‍ റിലീസ് ആവാന്‍ സാധ്യത ഉണ്ട്..അത് കൊണ്ട് എഴുത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല..
 
നിരവധി പേര്‍ കഥ പറയാന്‍ എന്നോട് അവസരം ചോദിച്ചിട്ടുണ്ട്..ആരുടെയും കഥ ഞാന്‍ കേട്ടിട്ടില്ല..2 കാരണം കൊണ്ടാണ്..ഒന്ന് ഞാന്‍ എഴുതുന്ന ഒരാളാണ്..
രണ്ടാമത്തെ കാരണം ഏതെങ്കിലും കാരണം കൊണ്ട് നിങ്ങളില്‍ ഒരാള്‍ പറയുന്ന കഥ എന്റെ മനസ്സില്‍ ഉള്ളതാണെങ്കില്‍ പിന്നീട് എനിക്കത് എഴുതാന്‍ കഴിയില്ല എന്നതിനാല്‍..
 
എന്നാല്‍ ഇപ്പോള്‍ കുറച്ചു ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധ ആയത് കൊണ്ടും ജീവിക്കാന്‍ പ്രശസ്തി പോര എന്ന സത്യം തിരിച്ചറിഞ്ഞത് കൊണ്ടും സാമ്പത്തികമായി ശക്തനാകുക എന്ന ലക്ഷ്യം കൂടിയാണ്..
അടുത്ത വര്‍ഷം അവസാനത്തോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു നിര്‍മ്മാണ കമ്പനി തുടങ്ങണം..
 
അത് കൊണ്ട് എഴുതാനുള്ള ഉഴപ്പ് കൂടി വരുന്നതിനാലും ഏതെങ്കിലും ഒരു കോണില്‍ അവസരം ലഭിച്ചാല്‍ മികച്ച സൃഷ്ടികള്‍ സമ്മാനിക്കാന്‍ ശേഷി ഉള്ള എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കൊരു അവസരം ഞാന്‍ മൂലം ലഭിക്കുമെങ്കിലും ലഭിക്കട്ടെ എന്ന ചിന്തയിലും നിങ്ങളുടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്..
 
എനിക്ക് സംവിധാനം ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും അതല്ല എങ്കില്‍ മുന്നോട്ട് പോകാനുള്ള മാര്‍ഗം കാട്ടി തരും..
 
താല്‍പ്പര്യം ഉള്ളവര്‍ മെസ്സേജ് അയയ്ക്കുക..
 
NB: വളരെ സീരിയസ് ആയി സിനിമ സ്വപ്നം കാണുന്നവര്‍ മാത്രം വരുക..
നേരം പോക്കിന് തീരെ സമയമില്ല..
 
Send synopsis to [email protected]

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു'; കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തെ കുറിച്ച് ഗിന്നസ് പക്രു