Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവ്യയുടെ സിനിമയില്‍ പാടി വിനീത് ശ്രീനിവാസന്‍,'ജാനകി ജാനെ'ഒരുങ്ങുന്നു

നവ്യയുടെ സിനിമയില്‍ പാടി വിനീത് ശ്രീനിവാസന്‍,'ജാനകി ജാനെ'ഒരുങ്ങുന്നു
, ബുധന്‍, 12 ഏപ്രില്‍ 2023 (12:55 IST)
അഭിനയ ലോകത്ത് മാത്രമല്ല ഗാനരംഗത്തും വിനീത് ശ്രീനിവാസന്‍ സജീവമാണ്. നവ്യ നായര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജാനകി ജാനെ'യില്‍ ഒരു ഗാനം ആലപിച്ചിരിക്കുകയാണ് വിനീത്. വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.സിബി മാത്യു അലക്‌സാണ് സംഗീത സംവിധാനം.
 
ഗൃഹലക്ഷ്മി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എസ് ക്യൂബ് നിര്‍മ്മിച്ച് അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ പശ്ചാത്തലസംഗീതമൊരുക്കിയാണ് സിബി മാത്യു അലക്‌സ് ആണ്.
 
 സൈജു കുറുപ്പ്, ജോണി ആന്റണി ,ഷറഫുദ്ധീന്‍ ,കോട്ടയം നസീര്‍ , പ്രമോദ് വെളിയനാട് ,സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ശ്യാം പ്രകാശ് ,എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള ,കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, കോസ്റ്റും സമീറ സനീഷ് , മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, ടൈറ്റില്‍ സോങ് കൈലാസ് മേനോന്‍ , ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍ ,പരസ്യകല ഓള്‍ഡ് മോങ്ക് .പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയിച്ചതും വിവാഹം കഴിച്ചതും സിനിമയ്ക്ക് പുറത്ത് നിന്ന്, ആ കഥ പറയുകയാണ് നടി ആത്മീയ