Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു 1967 മോഡല്‍, ഇതാണ് ഞാന്‍ മനസ്സില്‍ കണ്ട വണ്ടി';'പ്രതി പ്രണയത്തിലാണ്' വിശേഷങ്ങളുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

'ഒരു 1967 മോഡല്‍, ഇതാണ് ഞാന്‍ മനസ്സില്‍ കണ്ട വണ്ടി';'പ്രതി പ്രണയത്തിലാണ്' വിശേഷങ്ങളുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 11 ഓഗസ്റ്റ് 2021 (11:17 IST)
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ' പ്രതി പ്രണയത്തിലാണ് . സിനിമയിലെ ഒരു കഥാപാത്രമാകാന്‍ ഒരു പഴയകാല വണ്ടി ആവശ്യമുണ്ടായിരുന്നു. അതിനായി വേറിട്ട ശൈലിയില്‍ കാസ്റ്റിംഗ് കാള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തി.ഈ കാസ്റ്റിങ്ങ് കാള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങ് വൈറലായി. കൗതുകത്തോടെ ഈ സിനിമ വിശേഷം ഓരോരുത്തരും പലര്‍ക്കായി പങ്കുവെച്ചു. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ സംവിധായകന് താന്‍ ഉദ്ദേശിച്ച പോലത്തെ വണ്ടി കണ്ടെത്താനായി. അതും കേരളത്തില്‍ നിന്നുതന്നെ.തൃശൂരിലുള്ള ഒരു 1967 മോഡല്‍ അഥവാ 54 വയസുള്ള വോകസ് വാഗന്‍ കോമ്പിയില്‍.ഇതാണ് ഞാന്‍ മനസ്സില്‍ കണ്ട വണ്ടി. എന്റെ മനസ്സിലെ കഥയില്‍ ഇവനാണ് ഏറ്റവും അനുയോജ്യന്‍ എന്നാണ് വിനോദ് ഗുരുവായൂര്‍ പറഞ്ഞത്.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്
 
'ഒരിക്കലും ഇത്രയും വൈറലാവും, ഈ കാസ്റ്റിംഗ് കാള്‍ എന്ന് ചിന്തിച്ചിരുന്നില്ല. ഈ പോസ്റ്റ് പങ്കുവെക്കുമ്പോള്‍ കേരളത്തിലെ ഒരു വാഹനം അത് മാത്രമേ മനസ്സിലുണ്ടായുള്ളു. പക്ഷ ആ പോസ്റ്റ് കേരളവും കടന്നു ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ വൈറലായപ്പോള്‍ ആയിരക്കണക്കിന് അപേക്ഷകരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമ ക്ക് വേണ്ടി ഇങ്ങനേ ഒരു പോസ്റ്റ് ആദ്യമായാണ് എന്ന് ഓര്‍മ്മപ്പെടുത്തിയുള്ള കുറെ കാള്‍ ഉണ്ടായിരുന്നു. 
ഇതു വരെ വന്നിരിക്കുന്ന വാഹനങ്ങളില്‍ ഈയൊരു വാഹനമാണ് ഒന്നാമതായി നില്‍ക്കുന്നത്. ഇതിനു കുറച്ചു മിനുക്കു പണികള്‍ കൂടെ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഉടമസ്ഥന്‍. മോഡിഫൈഡ് വാഹനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്തു പഴയ വാഹനങ്ങള്‍ ഇപ്പോഴും അതെ കണ്ടീഷന്‍ നില നിര്‍ത്തി പരിപാലിക്കുന്നവര്‍ക്കും ഒരു ബിഗ് സല്യൂട്ട്'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭാര്യയും തിരകളും'; സരിതയ്‌ക്കൊപ്പം ഒഴിവുകാലം ആഘോഷിച്ച് ജയസൂര്യ