Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനശ്വര കരുതിയില്ല ഞങ്ങൾ അങ്ങനെ ചെയ്യുമെന്ന്; വെറൈറ്റി ആക്കിയ ഫസ്റ്റ് ലുക്കിനെ കുറിച്ച് വിപിൻ ദാസ്

Vyasanasametham Bandhumithrathikal

നിഹാരിക കെ.എസ്

, വെള്ളി, 13 ജൂണ്‍ 2025 (09:00 IST)
അനശ്വര രാജൻ നായികയാകുന്ന സിനിമയാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി. 'അനശ്വര രാജൻ ഈ പോസ്റ്റർ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ വ്യസന സമേതം ബന്ധമിത്രാദികൾ' എന്ന് എഴുതിക്കൊണ്ടായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്റർ പുറത്തിറക്കാനുള്ള കാരണം പറയുകയാണ് സിനിമയുടെ നിർമാതാവായ വിപിൻ ദാസ്.
 
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുന്ന സമയം അനശ്വര രാജനുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം നടക്കുകയായിരുന്നു. ആ സമയം നടിയെ ട്രോളി കൊണ്ട് പറഞ്ഞ ഒരു ആശയമായിരുന്നു അത്. അത്തരമൊരു പോസ്റ്റർ പുറത്തുവിടട്ടെ എന്ന് അനശ്വരയോട് ചോദിച്ചിരുന്നതായും വിപിൻ ദാസ് പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'അങ്ങനെ പോസ്റ്ററിൽ എഴുതാമെന്നത് എന്റെ ഐഡിയ ആയിരുന്നു. കാരണം അനശ്വരയുമായി ബന്ധപ്പെട്ട് അന്ന് അങ്ങനെ ഒരു പ്രശ്‌നം നടക്കുകയായിരുന്നല്ലോ. അനശ്വര പോസ്റ്റർ ഷെയർ ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്. ഇതൊക്കെ എപ്പോഴോ നടന്ന കാര്യമാണ്. നമ്മൾ ആ സമയത്ത് ഒരു ഡിസ്‌കഷൻ നടത്തിയിരുന്നു. വെറുതെ അനശ്വരയെ കളിയാക്കിയിട്ട് നമ്മൾ പറഞ്ഞതാണ്. അതൊരു കണ്ടന്റാക്കാമെന്ന പ്രതീക്ഷയിൽ അനശ്വരയെ വിളിച്ചു. ഷെയർ ചെയ്യുമല്ലോ അല്ലേ എന്ന് ചോദിച്ചു. ഞാൻ ആലോചിക്കട്ടെയെന്ന് അനശ്വരയും പറഞ്ഞു. നമ്മൾ ഇങ്ങനെ ഷെയർ ചെയ്യുമെന്ന് പറഞ്ഞു. പുള്ളിക്കാരിയും വിചാരിച്ചില്ല നമ്മൾ ഇങ്ങനെ ചെയ്യുമെന്ന്. നമ്മൾ അത് ഷെയർ ചെയ്തു,' എന്ന് വിപിൻ ദാസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്': വേദിയില്‍ വികാരഭരിതനായി മനോജ് കെ ജയന്‍