Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കണ ഭഗത് സിങിനെ പോലെയെന്ന് വിശാൽ, ഒരു ധീരരക്തസാക്ഷിയെ നാണം കെടുത്തരുതെന്ന് ആരാധകർ

കങ്കണ ഭഗത് സിങിനെ പോലെയെന്ന് വിശാൽ, ഒരു ധീരരക്തസാക്ഷിയെ നാണം കെടുത്തരുതെന്ന് ആരാധകർ
, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (13:15 IST)
ബോളിവുഡ് നടി കങ്കണ റണാവത്തിനെ സ്വാതന്ത്ര സമരസേനാനി ഭഗത് സിങിനോട് ഉപമിച്ച് നടൻ വിശാൽ. കങ്കണ നടത്തുന്ന പ്രവർത്തി 1920കളിൽ ഭഗത് സിങ് നടത്തിയ പോരാട്ടങ്ങൾക്ക് സമാനമാണെന്നാണ് വിശാൽ ട്വിറ്ററിൽ കുറിച്ചത്.
 
നിങ്ങളുടെ ധൈര്യത്തിന് കൈയ്യടിക്കുന്നു. ഒരു സെലിബ്രിറ്റി എന്ന നിലയിൽ മാത്രമല്ല ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലും തെറ്റ് കണ്ടാൽ സർക്കാരിനെതിരെ പ്രതികരിക്കാൻ ഉദാഹരണമാണ് നിങ്ങൾ. നിങ്ങളുടെ പ്രവർത്തികൾ 1920കളിൽ ഭഗത് സിങ് നടത്തിയ പോരാട്ടങ്ങൾക്ക് തുല്യമാണ് വിശാൽ ട്വീറ്റ് ചെയ്‌തു.
 
അതേസമയം രാജ്യത്തെ ധീര രക്തസാക്ഷിയായ ഭഗത് സിങിനോട് കങ്കണയുമായി ഉപമിച്ചതിനെ എതിർത്ത് നിരവധിപേരാണ് രംഗത്തെത്തിയത്. ഭഗത് സിങിനെ നാണ കെടുത്തുകയാണ് ട്വീറ്റിലൂടെ വിശാൽ ചെയ്‌തതെന്ന് വിമർശകർ പറഞ്ഞു. സ്വന്തം താത്‌പര്യങ്ങൾക്ക് വേൺറ്റി കങ്കണ ചെയ്യുന്ന കാര്യങ്ങൾ എന്നഗനെ ഭഗത് സിങിന്റെ പ്രവർത്തിയോട് സാമ്യമുള്ളതാകുമെന്നും ആരാധകർ ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനുവരിക്ക് മുമ്പ് 'ഇന്ത്യൻ 2' പൂർത്തിയാക്കാൻ കമൽഹാസൻ !