40 കാരനോടുള്ള 20കാരിയുടെ പ്രണയം; വിശ്വനാഥ് ആന്റ് സണ്‍സ് ടീസര്‍ പുറത്ത്
കോമഡിയും റൊമാന്‍സുമൊക്കെയായി കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്
Publish Date: Tue, 17 Mar 2026 (10:23 IST)
Updated Date: Tue, 17 Mar 2026 (10:30 IST)
Vishwanath and Sons Teaser
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ-മമിത ബൈജു ചിത്രം വിശ്വനാഥ് ആന്റ് സണ്‍സിന്റെ ടീസര്‍ പുറത്ത്. വാത്തി', 'ലക്കി ഭാസ്‌കര്‍' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാല്‍പ്പതുകാരനായ നായകനും ഇരുപതികാരി നായികയും തമ്മിലുള്ള പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
സൂര്യയുടെ പിന്നാലെ നടന്ന് പ്രണയിക്കുന്ന നായികയെയാണ് ടീസറിൽ കാണാനാവുന്നത്. തന്നെക്കാള്‍ 20 വയസ്സ് പ്രായക്കുറവുണ്ട് എന്ന് സൂര്യ പറയുമ്പോഴും, എനിക്കതില്‍ പ്രശ്‌നമില്ല എന്ന് മമിത പറയുന്നു. കോമഡിയും റൊമാന്‍സുമൊക്കെയായി കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ 1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം രവീണ ടണ്ടന്‍ ഒരു തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാധിക ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2026 ജൂലൈയില്‍ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.