തമിഴ് നടനാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സൂര്യ. വാരണം ആയിരവും കാക്ക കാക്കയുമടക്കം സൂര്യയുടെ പല സിനിമകളും കേരളത്തില്‍ വലിയ വിജയങ്ങളായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ തരംഗമായി മാറിയ ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന സിനിമയില്‍ ഭാഗമാവുകയാണ് സൂര്യ. തമിഴ് സിനിമയായിട്ടാണ് ഒരുങ്ങുന്നതെങ്കിലും മലയാളികളുടെ വലിയ നിര തന്നെയാണ് സിനിമയ്ക്ക് പിന്നിലുള്ളത്.
ചിത്രത്തില്‍ സൂര്യ ഒരു പോലീസ് കഥാപാത്രത്തെയാകും അവതരിപ്പിക്കുകയെന്നും സിനിമയുടെ പശ്ചാത്തലം കേരളം ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍, നസ്രിയ നസീമും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ നസ്ലിനും സിനിമയില്‍ ഭാഗമാകുന്നുണ്ട്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന സിനിമയെന്ന നിലയില്‍ വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷം സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.