വിസ്മയം മോഹൻലാലിന്റെ മറ്റൊരു ദൃശ്യമോ? കോമഡി, ത്രില്ലിങ്, സസ്‌പെന്‍സ് എല്ലാമുണ്ട്!
വിസ്മയിപ്പിക്കാൻ മോഹൻലാലിന്റെ വിസ്മയം!
എല്ലാ രീതിയിലുമുള്ള മാനസിറങ്ങളുമായി മോഹൻലാലിന്റെ തെലുങ്ക് ചിത്രമായ മനമന്തയുടെ മലയാളം പതിപ്പ് വിസ്മയം റിലീസിങ്ങിനൊരുങ്ങുന്നു. ദൃശ്യം പോലെ ഇതൊരു ഫാമിലി എന്റർടെയ്ൻമെന്റാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒരേ സമയം മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം വൻ പിന്തുണയാണ് ലഭ്യമായിരിക്കുന്നത്.
ഒരു സാധരണ കുടുംബ ചിത്രം കൂടിയാണ് വിസ്മയം. ചിത്രത്തിലെ പ്രധാനികളായ നാല് പേരുടെയും ത്രില്ലിങ് രംഗങ്ങളുമാണ് ചിത്രം. ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ്
ഇവയെല്ലാം ഒത്തിണങ്ങിയ സിനിമയാണ് വിസ്മയം.
തെലുങ്ക്, മലയാളം, തമിഴ് മൂന്ന് ഭാഷകളിലേക്കും മോഹന്‍ലാല്‍ തന്നെ ഡബ് ചെയ്യുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മോഹന്‍ലാലിനൊപ്പം ഗൗതമി, പുതുമുഖതാരം വിശ്വാനന്ദ്, ബാലതാരം റെയ്‌നാ റാവോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചു. ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.