Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിൽ, ഇത്തവണ പൃഥ്വിരാജിന്റെ വില്ലൻ

വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിൽ, ഇത്തവണ പൃഥ്വിരാജിന്റെ വില്ലൻ
, ചൊവ്വ, 20 ഏപ്രില്‍ 2021 (17:00 IST)
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു. പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവയിലാണ് വിവേക് വില്ലനായി എത്തുന്നത്. നേരത്തെ പൃത്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിലും വിവേക് വില്ലനായി എത്തിയിരുന്നു.ചിത്രത്തിലെ ബോബി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
 
വിവേക് ഒബ്റോയിയുടെ കാസ്റ്റിങിനെ പറ്റി വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എട്ട് വർഷത്തിന് ശേഷം മലയാളത്തിന്റെ ഹിറ്റ് ഡയറക്‌ടർ ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹകനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ് തമനാണ് സംഗീതമൊരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരുമറിയാതെ മ്യൂചല്‍ ആയി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു: അമ്പിളി