Webdunia - Bharat's app for daily news and videos

Install App

വാലിബന് മുമ്പേ വൈറലാകാന്‍ വിവേകാനന്ദന്‍! റിലീസ് പ്രഖ്യാപിച്ച് ഷൈന്‍ ടോം ചാക്കോ ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 9 ജനുവരി 2024 (09:11 IST)
Vivekanandan Viralanu
ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്'എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.ജനുവരി 19 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിരിയോടൊപ്പം കാര്യവും പറയുന്ന ചിത്രം കൂടിയാകും ഇത്.സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാര്‍.മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, , അനുഷാ മോഹന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ALSO READ: ഇനി 'നേര്' 100 കോടി ക്ലബ്ബിലേക്കുളള യാത്രയിൽ,കേരളത്തിൽ ഏറ്റവും കൂടുതൽ 'നേര്' ടിക്കറ്റ് വിറ്റുപോയ തിയറ്റർ ഏതാണെന്ന് അറിയാമോ?
ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.കോ-പ്രൊഡ്യൂസേഴ്‌സ് - കമലുദ്ധീന്‍ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട് ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - നികേഷ് നാരായണന്‍, പി.ആര്‍.ഒ - വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments